കോഴിക്കോട്: മുസ്ലിം ലീഗിലെ ജനാധിപത്യത്തിന് ഒരു പോറലുമേറ്റിട്ടില്ലെന്ന് എം.കെ മുനീർ എം.എൽ.എ. ഉന്നതാധികാര സമിതിയോഗം നല്ല നിലയിലാണ് നടന്നത്. സമിതിയിൽ പലരും പല അഭിപ്രായം പറഞ്ഞാലും അവസാനം എടുക്കുന്ന തീരുമാനം കൂട്ടായ തീരുമാനമാണ്. അതിൽ ഒറ്റെപടലിന്റെ പ്രശ്നമൊന്നുമില്ലെന്നും മുനീർ മാധ്യമങ്ങളോട് പറഞ്ഞു.
ലീഗ് ഒരു പാട് പ്രതിസന്ധികളെ അതിജീവിച്ചാണ് മുന്നോട്ട് വന്നിട്ടുള്ളത്. പാർട്ടി എന്നത് ഒരു വ്യക്തിയായി ചുരങ്ങിയെങ്കിൽ ഇന്നലെ ചർച്ച നടക്കില്ല. ആ ചർച്ചക്ക് ശേഷം ഒരു സമിതി രൂപീകരിക്കപ്പെട്ടതും വ്യക്തിയല്ല പ്രസ്ഥാനമാണ് ഏറ്റവും പ്രധാനമെന്നതിന്‍റെ ഉദാഹരണമാണെന്നും മുനീർ പറഞ്ഞു.
പാർട്ടിയിൽ ഗുണപരമല്ലാത്തതൊന്നും നടക്കുന്നില്ല. ചർച്ചകൾ പാർട്ടിക്ക് കൂടുതൽ ഗുണകരമാക്കും. പാർട്ടിക്ക് തുറന്ന സമീപനമാണുള്ളത്.ഒന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചന്ദ്രികയുടെ പ്രശ്നങ്ങൾ ഗൗരവമായി പരിശോധിക്കണം. ചന്ദ്രികയിൽ പ്രശ്നങ്ങൾ ഉണ്ട്. ചന്ദ്രികയെ ഒരിക്കലും പ്രസ്ഥാനം കൈവിടില്ല. ചന്ദ്രികയുടെ ഉള്ളിലുള്ള കാര്യങ്ങളെ കുറിച്ചു പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.