കൊടുവള്ളി: തെരെഞ്ഞടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഡോ.എം.കെ.മുനീർ ചൊവ്വാഴ്ച രാവിലെ കൊടുവള്ളിയിലെത്തി യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. ഇടത് തരംഗത്തിനിടയിൽ നഷ്ടമാകുമെന്ന് കരുതിയ കൊടുവള്ളിയിൽ ഡോ.എം.കെ. മുനീറിെൻറ വിജയം മുസ്ലിംലീഗ് കേന്ദ്രങ്ങളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. വോട്ടർമാരെ നേരിട്ട് കണ്ട് നന്ദി അറിയിക്കുന്നതുൾപ്പെടെയുള്ള പരിപാടികൾ കോവിഡ്നിയന്ത്രണങ്ങൾക്ക് അയവ് വന്നതിന് ശേഷം മതിയെന്ന തീരുമാനമാണ് കൈക്കൊണ്ടത്.
ആകെ പോൾ ചെയ്ത 1,51,154 വോട്ടിൽ 6,344 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് മുനീറിെൻറ വിജയം.കഴിഞ്ഞ തവണ 573 വോട്ടിെൻറ ഭൂരിപക്ഷമായിരുന്നു കാരാട്ട് റസാഖിനുണ്ടായിരുന്നത്.കാരാട്ട് റസാഖിന് 2016ലെ തെരഞ്ഞെടുപ്പിന് സമാനമായി വ്യക്തിപരമായ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഇടതുപക്ഷ നേതൃത്വം. ഇതിനെ ശരിവെക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വന്ന ചില എക്സിറ്റ് പോളുകൾ.
2016ൽ നടന്ന തെരഞ്ഞെടുപ്പിൽ കാരാട്ട് റസാഖിന് അനുകൂലമായി കണ്ട ഒരു തരംഗം ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ കാണാനായിരുന്നില്ല. പാർട്ടി വോട്ടുകൾക്കപ്പുറം മറ്റ് കാര്യമായ സ്വാധീനം തെരഞ്ഞെടുപ്പിൽ ചെലുത്താനായില്ലെന്നാണ് തെരെഞ്ഞടുപ്പ് ഫലം പുറത്ത് വന്നപ്പോൾ കാണാനായത്. സംസ്ഥാനത്ത് ആഞ്ഞുവീശിയ ഇടത് കാറ്റ് കൊടുവള്ളിയിൽ ഒരുതരത്തിലുമേശിയതുമില്ല. കൊടുവള്ളിയിൽ യു.ഡി.എഫിെൻറ ഒന്നിച്ചുള്ള പ്രവർത്തനം വിജയത്തിന് കാരണമായതായി യു.ഡി.എഫ് നേതാക്കൾ പ്രതികരിച്ചു.
മണ്ഡലത്തിൽ ഇടതുപക്ഷത്തിന് ലഭിക്കേണ്ട മുഴുവൻ വോട്ടുകളും ലഭിച്ചിട്ടുണ്ടെന്നും ബി.ജെ.പിയുടെ വോട്ടു ചോർച്ചയും, വെൽഫെയർപാർട്ടിയുടെ യു.ഡി.എഫ് പിന്തുണയുമാണ് മുനീറിെൻറ വിജയത്തിന് പിന്നിലെന്നാണ് ഇടതുപക്ഷത്തിെൻറ വിലയിരുത്തൽ. വർഗീയ കക്ഷികളുടെ വോട്ടു വാങ്ങിയാണ് യു.ഡി.എഫിെൻറ വിജയമെന്ന് കാരാട്ട് റസാഖ് പ്രതികരിച്ചു. ജനങ്ങൾക്ക് സർക്കാറിൽ നിന്നും ലഭിക്കേണ്ട സഹായങ്ങൾ ലഭിക്കുവാനായി തെൻറ ഓഫിസ് തുടർന്നും പ്രവർത്തിക്കുമെന്നും കാരാട്ട് റസാഖ് മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.