തിരുവനന്തപുരം: കോൺഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് വിട്ടുകൊടുത്തതിൽ പ്രവർത്തകർ പ്രകടിപ്പിക്കുന്ന പ്രധിഷേധവും വികാരവും മനസ്സിലാക്കുെന്നന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. ഇത്തരമൊരു തീരുമാനമെടുക്കാൻ നേതാക്കൾക്കും പ്രയാസവും ദുഃഖവുമുണ്ടായിരുന്നു. എങ്കിലും ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സംഭവിക്കാവുന്ന വലിയവീഴ്ച ഒഴിവാക്കാനും മുന്നണി ശക്തിപ്പെടുത്താനുമാണ് തീരുമാനമെടുത്തത്.
മുന്നണിയിലേക്ക് തിരിച്ചുവരുന്നതിന് കേരള കോൺഗ്രസ് മുന്നോട്ട് വെച്ച വ്യവസ്ഥ, മുന്നണി വിടുേമ്പാൾ ഉണ്ടായിരുന്ന സ്ഥാനങ്ങൾ നൽകണമെന്നതായിരുെന്നന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോക്സഭ, രാജ്യസഭാ സീറ്റുകളും കഴിഞ്ഞതവണ മത്സരിച്ച നിയമസഭാ സീറ്റുകളാണ് അവർ ആവശ്യപ്പെട്ടത്. ഇക്കാര്യം നേതൃത്വം ചർച്ചചെയ്തു. രണ്ട് രാജ്യസഭാ സീറ്റുകളിൽ ജയിക്കാൻ കഴിയുന്ന സാഹചര്യം വരുേമ്പാൾ ഒരു സീറ്റ് ഘടകകക്ഷിെക്കന്ന കീഴ്വഴക്കം ചൂണ്ടിക്കാട്ടിയെങ്കിലും കേരള കോൺഗ്രസ് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയുടെ അംഗീകാരത്തോടെ രാജ്യസഭാ സീറ്റ് വിട്ട് കൊടുത്തതും. യു.ഡി.എഫിെൻറ നിലനിൽപ്പിന് വേണ്ടി മുമ്പും കോൺഗ്രസ് നഷ്ടവും ത്യാഗവും സഹിച്ചിട്ടുണ്ട്. ഭൂരിപക്ഷമുണ്ടായിട്ടും മുഖ്യമന്ത്രി സ്ഥാനം സി.പി.െഎക്ക് നൽകിയതും നേരത്തെ രാജ്യസഭാ സീറ്റ് എം.പി. വീരേന്ദ്രകുമാറിന് നൽകിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിഷേധവും വികാരങ്ങളും അതിരുകടക്കുന്നത് അപകടമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കോൺഗ്രസിലെ എല്ലാ എം.എൽ.എമാരും യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യും. മറിച്ചായാൽ എന്തായിരിക്കും സംഭവിക്കുകയെന്ന് അവർക്കും അറിയാം. രാജ്യസഭാ സീറ്റ് വിട്ടുകൊടുക്കാൻ എടുത്ത തീരുമാനം സുതാര്യമല്ലെന്ന് പറയുന്നതിൽ കാര്യമില്ല. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവും കെ.പി.സി.സി പ്രസിഡൻറും അടങ്ങുന്ന മൂന്നുപേർ ചേർന്നാണ് മുമ്പും അടിയന്തര ഘട്ടങ്ങളിൽ തീരുമാനമെടുത്തിരുന്നത്. ഇപ്പോഴത്തെ തീരുമാനം ഭൂരിപക്ഷ സമുദായത്തിന് ദോഷകരമാണെന്ന ചിലരുടെ വാദം ബി.ജെ.പിയുടെ അഭിപ്രായമാണ്. കെ.പി.സി.സിയിൽനിന്ന് ആരുടെയും രാജി കിട്ടിയിട്ടില്ല, രാജി ലഭിച്ചാൽ സ്വീകരിക്കും. 11,12 തീയതികളിൽ ചേരുന്ന കെ.പി.സി.സിയും രാഷ്ട്രീയകാര്യസമിതിയും ഇക്കാര്യങ്ങൾ വിശദമായി ചർച്ചചെയ്യുമെന്നും ഹസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.