തിരുവനന്തപുരം: ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് വർഗീയ-ഫാഷിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിച്ചാൽ ബി.ഡി.ജെ.എസിനെ യു.ഡി.എഫിൽ എടുക്കുന്ന കാര്യം ആലോചിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. വേങ്ങര ഉപതെരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പ്രവർത്തന വിലയിരുത്തലാണ്. വിലയിരുത്തലല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് ഭയപ്പാട് കാരണമാണ്. ഇക്കാര്യം പറഞ്ഞ രമേശ് ചെന്നിത്തലയോട്, ഹരിപ്പാട് സീറ്റിൽനിന്ന് രാജിവെച്ച് തെരഞ്ഞെടുപ്പ് നേരിടാമോയെന്ന കോടിയേരിയുടെ ആവശ്യം ബാലിശമാണ്.
സംസ്ഥാനമൊട്ടുക്കും തെരഞ്ഞെടുപ്പ് വരുേമ്പാൾ രമേശും മത്സരിക്കും. സർക്കാർഭൂമി കൈയേറിയ തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ല. രാജിയില്ലെങ്കിൽ ജില്ലയിൽ ഇപ്പോൾ യു.ഡി.എഫ് നടത്തുന്ന സമരം സംസ്ഥാന വ്യാപകമാക്കുമെന്നും ഹസൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.