ഇടുക്കി: മൂന്നാർ കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരെ പ്രതികരണവുമായി മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം.എം മണി. റവന്യു വകുപ്പ് നടപടിയെ സ്വാഗതം ചെയ്യുന്നില്ലെന്ന് എം.എം മണി പറഞ്ഞു.
ന്യായമായ ഭൂമിയും കൃഷിയും നടത്തുന്നവരെ ഒഴിപ്പിക്കരുത്. കുടിയേറിയവരെ കൈയേറ്റക്കാരെന്ന് വിളിക്കരുത്. കൈയേറ്റം ഒഴിപ്പിക്കും മുമ്പ് റദ്ദാക്കിയ പട്ടയങ്ങൾ തിരികെ നൽകണം. അല്ലാതെയുള്ളത് ശുദ്ധ അസംബന്ധമാണെന്നും മണി ചൂണ്ടിക്കാട്ടി.
ജില്ല കലക്ടർ നൽകിയ നോട്ടീസിനെ ചോദ്യം ചെയ്യാനുള്ള അവകാശം ഭൂമി കൈവശം വച്ചവർക്കുണ്ട്. കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. കോടതിയെ സമീപിക്കാനുള്ള ന്യായം അവർക്ക് കാണില്ലെന്നും എം.എം മണി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.