കോഴിക്കോട്: ഇടുക്കിയിലെ സി.പി.െഎ നേതാക്കൾ കാശുവാങ്ങി എന്നതടക്കമുള്ള ആരോപണങ്ങൾ കത്തിനിൽക്കെ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രി എം.എം. മണിയും ഒരേ വേദിയിൽ. സോളാർ കമീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് കോഴിക്കോട്ട് സംഘടിപ്പിച്ച വിശദീകരണ യോഗത്തിലാണ് കാനം ഉദ്ഘാടകനും മന്ത്രി മണി മുഖ്യാതിഥിയുമായത്. ഇരുവരും പ്രസംഗത്തിൽ വിവാദങ്ങളുമായി ബന്ധപ്പെട്ട് ഒരുവാക്കുപോലും പറഞ്ഞില്ല.
ജോയിസ് ജോർജിെൻറ പട്ടയം റദ്ദാക്കിയത് സി.പി.െഎ പണം പറ്റിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി മണി ആരോപിച്ചത്. എന്നാൽ, ആരോപണം തെളിയിക്കണമെന്നും അല്ലെങ്കിൽ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്നും സി.പി.െഎ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ശിവരാമനും തിരിച്ചടിച്ചിരുന്നു.
സോളാർ റിപ്പോർട്ട്: കോൺഗ്രസ് നേതാക്കൾ സ്ഥാനങ്ങൾ രാജിവെച്ച് മാപ്പുപറയണം –കാനം
സോളാർ കമീഷൻ റിപ്പോർട്ടിൽ തെറ്റുകാരെന്ന് പരാമർശിക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ സ്ഥാനമാനങ്ങൾ രാജിവെച്ച് ജനങ്ങളോട് മാപ്പുപറയണമെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സോളാർ റിപ്പോർട്ടുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് മുതലക്കുളത്ത് സംഘടിപ്പിച്ച വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുപ്രവർത്തന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നേതാക്കൾ പദവി ഒഴിയണം. ഇത്തരം സന്ദർഭങ്ങളിൽ എല്ലാ പാർട്ടിയുടെയും നേതാക്കൾ സ്ഥാനങ്ങൾ ഒഴിയുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
സോളാർ റിപ്പോർട്ടുമായി ബന്ധപ്പെട്ടുണ്ടായ ജാള്യം മറച്ചുവെക്കാനാണ് യു.ഡി.എഫ് പടയൊരുക്കം ജാഥ നടത്തുന്നത്. സോളാർ കമീഷനെ നിയോഗിച്ചത് ഉമ്മൻ ചാണ്ടിയാണ്. അദ്ദേഹം നൽകിയ റിപ്പോർട്ട് വാങ്ങി നിയമാനുസൃത നടപടി കൈക്കൊള്ളുക മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. റിപ്പോർട്ട് രാഷ്ട്രീയമായി പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കില്ലെന്നും തുടർനടപടികളിൽ ബന്ധപ്പെട്ടവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ഒരു ആനുകൂല്യവും സർക്കാറിൽനിന്ന് പ്രതീക്ഷിക്കേണ്ടെന്നും കാനം പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ അധ്യക്ഷതവഹിച്ചു. മന്ത്രി എം.എം. മണി മുഖ്യപ്രഭാഷണം നടത്തി.
സോളാർ: മാധ്യമങ്ങളുടേത് കള്ളന് കഞ്ഞിെവക്കുന്ന നിലപാട് –എം.എം. മണി
സോളാർ റിപ്പോർട്ടുമായി ബന്ധപ്പെട്ട് വാർത്തകൾ നൽകുന്ന കാര്യത്തിൽ കള്ളന് കഞ്ഞിവെക്കുന്ന നിലപാടാണ് മാധ്യമങ്ങൾ സ്വീകരിച്ചതെന്ന് മന്ത്രി എം.എം. മണി. എൽ.ഡി.എഫ് പൊതുയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ തുടങ്ങിയ ചാനലുകൾക്കും പത്രങ്ങൾക്കുമെല്ലാം നിക്ഷിപ്ത താൽപര്യങ്ങളുണ്ട്. യു.ഡി.എഫ് നേതാക്കളെ വെള്ളപൂശുന്ന നിലപാടാണ് അവർ കൈക്കൊണ്ടത്. സോളാറിെൻറ പത്തിലൊന്നു മാത്രമുള്ള ഒരു സംഭവത്തിൽ എൽ.ഡി.എഫിലെ ഏതെങ്കിലും നേതാക്കൾ ഉൾപ്പെട്ടാൽ നമ്മളെ എങ്ങനെയായിരിക്കും മാധ്യമങ്ങൾ കൈകാര്യം ചെയ്യുക എന്ന് ആലോചിക്കണം. തോമസ് ചാണ്ടി വിഷയവും മുന്നണി പ്രശ്നവുമെല്ലാം എത്ര ഭംഗിയായാണ് അവർ ൈകകാര്യം ചെയ്തത് എന്ന് നമ്മൾ കണ്ടതാണ് -അദ്ദേഹം പറഞ്ഞു. വ്യവസായം തുടങ്ങാൻ പണവുമായി വന്ന സഹോദരിയുടെ പണം തട്ടിപ്പറിച്ച് മാനവും പോക്കിയതാണ് സോളാർ സംഭവം -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.