'പാർട്ടി ഓഫിസുകളെ തൊടാന്‍ അനുവദിക്കില്ല'; പട്ടയം റദ്ദാക്കുന്നതിൽ വിയോജിപ്പുമായി എം.എം. മണി

തൊടുപുഴ: ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ ആയിരുന്ന എം.ഐ. രവീന്ദ്രന്‍ അധികാര പരിധി മറികടന്ന്​ അനുവദിച്ച പട്ടയങ്ങൾ റദ്ദാക്കാനുള്ള തീരുമാനത്തില്‍ വിയോജിപ്പറിയിച്ച് മുന്‍മന്ത്രിയും സി.പി.എം നേതാവുമായ എം.എം. മണി. പട്ടയം റദ്ദാക്കിയതിന്‍റെ നിയമവശങ്ങൾ പരിശോധിക്കണം. പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്‍ത പട്ടയങ്ങളാണിത്. പട്ടയം ലഭിക്കുന്നതിന് മുന്‍പുതന്നെ പാര്‍ട്ടി ഓഫിസുകള്‍ ആ ഭൂമിയിലുണ്ടായിരുന്നു. പാർട്ടി ഓഫിസുകളെ തൊടാന്‍ അനുവദിക്കില്ലെന്നും എം.എം. മണി പറഞ്ഞു.

ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ ആയിരുന്ന എം.ഐ. രവീന്ദ്രന്‍ ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് 1999ല്‍ മൂന്നാറില്‍ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 530 പട്ടയങ്ങള്‍ റദ്ദാക്കാനാണ് റവന്യൂ വകുപ്പ് തീരുമാനമെടുത്തത്. 45 ദിവസത്തിനകം പട്ടയങ്ങള്‍ റദ്ദാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. നാല് വര്‍ഷം നീണ്ട പരിശോധനകള്‍ക്കു ശേഷമാണ് റവന്യൂ വകുപ്പിന്റെ നടപടി. അതേസമയം അര്‍ഹതയുള്ളവര്‍ക്ക് വീണ്ടും പട്ടയത്തിന് അപേക്ഷ നല്‍കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദേവികുളം ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ അഞ്ചുപേരടങ്ങുന്ന രണ്ട്​ സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

Tags:    
News Summary - MM Mani opposes decision to cancel raveendran pattayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.