നെടുങ്കണ്ടം: വൈദ്യുതി പോസ്റ്റ് കയറ്റിയതിന് ചരക്ക് വാഹനത്തിന് പിഴ ഈടാക്കിയത് ശുദ്ധ പോക്രിത്തരമാണെന്ന് എം.എം. മണി എം.എൽ.എ.ചരക്ക് വാഹനങ്ങള്‍ക്ക് 20,000 മുതല്‍ 40,000 രൂപ വരെ പിഴ ചുമത്തുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാടിൽ പ്രതിഷേധിച്ച് നെടുങ്കണ്ടത്ത് ഉടുമ്പന്‍ചോല ജോയന്റ് ആര്.ടി.ഒ ഓഫിസിന് മുന്നില്‍ നടത്തിയ ജനകീയ ധര്‍ണ ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈദ്യുതി ബോർഡ് ഗവൺമെന്റിന്റെ ഭാഗമാണ്. പോസ്റ്റ് പിന്നെ ആനയെക്കൊണ്ട് വലിപ്പിക്കാൻ പറ്റുമോ. പിഴ ഈടാക്കിയ പണം ഉദ്യേഗസ്ഥരുടെ ശമ്പളത്തിൽനിന്ന് തിരിച്ചുകൊടുക്കണം. ഇടുക്കിക്കാർ മലമൂഢന്മാരാണെന്നാണ് മറ്റ് ജില്ലകളിൽ നിന്നെത്തുന്ന ഉദ്യോഗസ്ഥർ ധരിക്കുന്നത്. പക്ഷേ, ഞങ്ങൾ പണി തുടങ്ങിയിട്ട് മുക്കാൽ നൂറ്റാണ്ടായി. വൈദ്യുതി പോസ്റ്റ് കയറ്റിയതിന് പിഴ ഈടാക്കിയ ഇവനൊക്കെ എവിടെയാ ജീവിക്കുന്നത്.
ഇവനെയൊക്കെ നാട്ടുകാർ കൈകാര്യം ചെയ്താൽ എം.എൽ.എയെ കുറ്റംപറയരുത്. ഇടുക്കിയിൽ എത്തുന്ന ഉദ്യോഗസ്ഥർ ജനങ്ങളെ എങ്ങനെ ബുദ്ധിമുട്ടിക്കാമെന്നാണ് ചിന്തിക്കുന്നതെന്നും പല ഉദ്യോഗസ്ഥരും പൊതുശല്യമായി മാറിയതായും എം.എം. മണി കുറ്റപ്പെടുത്തി.യോഗത്തില്‍ ടി.വി. ശശി അധ്യക്ഷതവഹിച്ചു. വിവിധ വ്യാപാര സംഘടന പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഡ്രൈവര്‍മാര്‍, ലോഡിങ് തൊഴിലാളികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ധർണയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.