ഇടുക്കി: തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകൻെറ മരണത്തിനിടയാക്കിയ അപകടത്തിൽ പ്രതികരണവുമായി വൈദ്യുതി മന്ത്രി എം.എം മണി. അർദ്ധരാത്രി അമിതവേഗതയിൽ നിയമങ്ങളെല്ലാം തെറ്റിച്ച് നിയന്ത്രണമില്ലാതെ പാഞ്ഞുവന്ന കാറിടിച്ചാണ് മിടുക്കനും ചെറുപ്പക്കാരനുമായ സിറാജ് പത്രത്തിൻെറ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന് ദാരുണാന്ത്യം സംഭവിച്ചതെന്ന് എം.എം മണി ഫേസ്ബുക്കിൽ കുറിച്ചു.
അപകടത്തിന് ശേഷം അതിൻെറ ഉത്തരവാദിത്വം ഒപ്പം സഞ്ചരിച്ച യുവതിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രീറാം വെങ്കിട്ടരാമൻ ശ്രമം നടത്തിയതായാണ് വാർത്തകളിൽ കണ്ടത്. ഇതെല്ലാം ചെയ്തത് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുേമ്പാൾ ലജ്ജിക്കുന്നുവെന്നും എം.എം മണി പറഞ്ഞു.
വാഹനമോടിക്കുമ്പോൾ അദ്ദേഹം വരുത്തിയ നിയമ ലംഘനങ്ങളെല്ലാം അന്വേഷിച്ച് കൃത്യമായി നിയമത്തിനു മുന്നിൽ കൊണ്ടുവരുക തന്നെ ചെയ്യും. അതിൽ ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.