അടിമാലി: മുൻ മന്ത്രിയും ഉടുമ്പൻചോല എം.എൽ.എയുമായ എം.എം. മണിയുടെ കാർ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞതായി പരാതി. മണി കുഞ്ചിത്തണ്ണിയില്‍നിന്ന് രാജാക്കാട് ഭാഗത്തേക്ക് വരുമ്പോൾ മുല്ലക്കാനത്ത് വെച്ചാണ് സംഭവം. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയില്‍ അരുണാണ് വാഹനം തടഞ്ഞ് എം.എൽ.എയോട് കയർക്കുകയും അസഭ്യം പറയുകയും ചെയ്തത്. മണിയുടെ ഗൺമാന്‍റെ പരാതിയിൽ രാജാക്കാട് പൊലീസ് അരുണിനെതിരെ കേസെടുത്തു. അരുണിനോട് സ്റ്റേഷനില്‍ എത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
എം.എല്‍.എയുടെ വാഹനം അരുണിന്‍റെ വാഹനത്തെ മറികടന്ന് പോയതാണത്രേ പ്രകോപനത്തിന് കാരണം. എം.എൽ.എയല്ല ആരാണെങ്കിലും തനിക്ക് പ്രശ്നമല്ലെന്ന് പറഞ്ഞായിരുന്നു യുവാവിന്‍റെ ആക്രോശം. ജീവിതത്തിൽ ഇത്തരമൊരു അനുഭവം ആദ്യമാണെന്നും യുവാവ് എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്ന് അറിയില്ലെന്നും എം.എം. മണി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.