കോഴിക്കോടിന്‍റെ ചുമതല ഇനി മുഹമ്മദ് റിയാസിന്; വയനാട് എ.കെ. ശശീന്ദ്രന്

തിരുവനന്തപുരം: കോഴിക്കോട്-വയനാട് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെ പരസ്പരം മാറ്റി നിയമിച്ചു. പൊതുഭരണ വകുപ്പാണ് മന്ത്രിമാരുടെ ചുമതലകൾ മാറ്റിക്കൊണ്ട് ഉത്തരവിറക്കിയത്.കോഴിക്കോടിന്റെ ചുമതല ഇനി മുതല്‍ മന്ത്രി പി.എ മുഹമ്മദ് റിയാസിനാണ്. കോഴിക്കോടിന്റെ ചുമതലയുണ്ടായിരുന്ന എ.കെ ശശീന്ദ്രന് വയനാടിന്റെ ചുമതലയും നല്‍കി. ചുമതലമാറ്റത്തിന്റെ കാരണം വ്യക്തമല്ല.

മന്ത്രിമാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിശീലന പരിപാടി ഇന്നാണ് തുടങ്ങുന്നത്. മൂന്നു ദിവസത്തെ പരിശീലന പരിപാടിയില്‍ പത്ത് സെഷനുകളാണുള്ളത്. ഭരണസംവിധാനത്തെ കുറിച്ച് മന്ത്രിമാര്‍ക്ക് അവബോധം ഉണ്ടാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും മുന്‍ ചീഫ് സെക്രട്ടറിമാരും ക്ലാസുകള്‍ നയിക്കും.ദുരന്തവേളകളില്‍ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, മന്ത്രിയെന്ന നിലയില്‍ എങ്ങനെ ടീം ലീഡര്‍ ആകാം തുടങ്ങിയ സെഷനുകളാണ് ആദ്യ ദിനം. 22ന് പരിശീലന പദ്ധതി അവസാനിക്കും.

Tags:    
News Summary - Mohammad Riyaz to take charge of Kozhikode; Wayanad AK Saseendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.