കോഴിക്കോട്: കരിപ്പൂർ സ്വർണക്കവർച്ചാ കേസിൽ അറസ്‌റ്റിലായ മഞ്ചേരി പാണ്ടിക്കാട് സ്വദേശി മുഹമ്മദലി ശിഹാബിന് ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധം. മലപ്പുറം പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ എ.പി അബ്ദുല്ലക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ചുമതല വഹിച്ചിരുന്നത് ശിഹാബായിരുന്നു. ഇയാൾക്ക് ക്വട്ടേഷൻ, സ്വർണക്കവർച്ച, ഹവാല പണമിടപാട് സംഘങ്ങളുമായും അടുത്ത ബന്ധമാണുള്ളത്.
2014 ഫെബ്രുവരി 10ന് ഓമശ്ശേരി സ്വദേശി മാക്കിൽ അബ്ദുൽ അസീസിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ശിഹാബ്. കേസിൽ ശിഹാബിനെയും മറ്റു പ്രതികളെയും പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. ഒരു പ്രതിയെയും കാറും ഇതുവരെ പിടികൂടാനായിട്ടില്ല.
കൊട്ടിയം മൈലാപ്പൂർ സ്വദേശി ഷഹാലുദ്ദീനെയും കുടുംബത്തേയും തട്ടിക്കൊണ്ടുപോയി ഒരേക്കർ ഭൂമിയും ആറു സെൻറ് പുരയിടവും തട്ടിയെടുത്തെന്ന കേസിലും കൊടുവള്ളി പാലക്കുറ്റി റിയാസിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് ശിഹാബ്. കുഴൽപണവും കള്ളക്കടത്ത് സ്വർണവും കൊള്ളയടിക്കുന്നവരിൽനിന്ന് ഇവ തിരിച്ചുപിടിക്കുന്ന ക്വട്ടേഷൻ ഏറ്റെടുക്കുന്നതാണ് പ്രധാന ജോലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.