മൊത്തവിപണി സ്തംഭിച്ചു, വിലക്കയറ്റ ആശങ്കയും

കൊച്ചി: ബാങ്കിലേക്ക് പോയ പണം തിരിച്ച് ജനങ്ങളുടെ കൈയിലത്തൊത്തത് വ്യാപാര പ്രതിസന്ധി രൂക്ഷമാക്കി. ഈ സ്ഥിതി തുടര്‍ന്നാല്‍ മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടേണ്ടിവരുമെന്ന് എറണാകുളത്തെ മൊത്ത വ്യാപാരികള്‍ പറയുന്നു. സംസ്ഥാനങ്ങളില്‍നിന്ന് ലോഡുമായി എത്തുന്ന ലോറിക്കാര്‍ക്ക് വാടക കൊടുക്കാന്‍ പോലുമുള്ള പണം കച്ചവടത്തില്‍നിന്ന് ലഭിക്കുന്നില്ല. മൊത്ത വിതരണക്കാര്‍ക്ക് ചെക്ക് വഴിയോ ആര്‍.ടി.ജി.എസ് പോലുള്ള നെറ്റ് ബാങ്കിങ് വഴിയോ പണമത്തെിക്കാമെന്ന് കരുതിയാല്‍ പോലും ലോറിക്കാര്‍ക്ക് പണമായിത്തന്നെ വാടക നല്‍കേണ്ടിവരും. ഇതോടെ ചരക്ക് ഓര്‍ഡര്‍ ചെയ്യുന്നത് നിര്‍ത്തിയെന്ന് എറണാകുളം മാര്‍ക്കറ്റിലെ മൊത്തക്കച്ചവടക്കാര്‍ പറഞ്ഞു.

പ്രതീക്ഷിക്കുന്ന വേഗത്തില്‍ വിറ്റഴിഞ്ഞില്ളെങ്കില്‍ പരിപ്പും പയറുമൊക്കെ പൂപ്പല്‍പിടിച്ച് നശിക്കും. പണമിടപാട് സാധാരണ നിലയിലായിട്ട് ഓര്‍ഡര്‍ നല്‍കാമെന്ന നിലപാടിലാണ് പലചരക്ക് മൊത്തവ്യാപാരികള്‍. മൊത്ത വ്യാപാര കടകളില്‍ ആവശ്യത്തിന് ചരക്ക് എത്താത്തത് വരുംദിവസങ്ങളില്‍ വിലക്കയറ്റത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്ന ആശങ്കയുമുണ്ട്.

പച്ചക്കറി വിപണിയില്‍ സ്ഥിതി ഇതിനേക്കാള്‍ രൂക്ഷമാണ്. കച്ചവടം കുറഞ്ഞതിനാല്‍ തമിഴ്നാട്ടിലെ മൊത്തവിതരണക്കാരില്‍നിന്ന് 20 രൂപക്ക് വാങ്ങിയ ബീന്‍സ് 16 രൂപക്കാണ് വിറ്റത്. മത്സ്യവിപണിയിലും പ്രതിസന്ധി രൂക്ഷമാണ്. മൊത്തവ്യാപാര കേന്ദ്രങ്ങളില്‍നിന്ന് മത്സ്യമെടുക്കാന്‍ ചെറുകിടക്കാര്‍ മടിക്കുകയാണ്. ചെറിയ നോട്ടുകള്‍ ലഭിക്കാത്തതിനാല്‍ ചില്ലറ വ്യാപാരികളുടെ കച്ചവടം ഏറക്കുറെ നിലച്ചു. ചില്ലറ വ്യാപാരികള്‍ വിട്ടുനില്‍ക്കാന്‍ തുടങ്ങിയതോടെ മൊത്തവിപണിയിലും ആളനക്കം നിലച്ച സ്ഥിതിയാണ്.
ചൊവ്വാഴ്ച മുതല്‍ പെട്രോള്‍ പമ്പുടമകള്‍ സ്റ്റോക്കെടുക്കുന്നതും നിര്‍ത്തിവെക്കുന്നതോടെ ജീവിതം കൂടുതല്‍ ദുരിതമായി മാറുകയും ചെയ്യും.
പുതിയ 500 രൂപ നോട്ടുകള്‍ ഉടന്‍ വിതരണം തുടങ്ങുമെന്ന പ്രഖ്യാപനമാണ് വ്യാപാരമേഖലക്ക് അല്‍പമെങ്കിലും പ്രതീക്ഷ നല്‍കുന്നത്.

 

Tags:    
News Summary - money crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT