കുഴൽപണ കവർച്ച കേസ്​: ബി.ജെ.പി നേതൃത്വത്തെ വിമർശിച്ച ഒ.ബി.സി മോർച്ച നേതാവിന് വധഭീഷണി, പിന്നാലെ സസ്പെൻഷൻ

തൃശൂർ: കൊടകര കുഴൽപണ കവർച്ച കേസിൽ ആരോപണ വിധേയരായ ജില്ല നേതൃത്വത്തെ പിരിച്ചുവിടണമെന്ന് സമൂഹമാധ്യമത്തിൽ വിമർശനം നടത്തിയ ഒ.ബി.സി മോർച്ച നേതാവിന് ഭീഷണിയും പിന്നാലെ പാർട്ടിയിൽനിന്ന് സസ്പെൻഷനും.

ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ്​ റിഷി പൽപ്പുവിനെയാണ്​ സസ്പെൻഡ്​ ചെയ്​തത്. കുഴൽപണ കേസിലും കത്തിക്കുത്ത്‌ കേസിലും നാണംകെട്ട ബി.ജെ.പി ജില്ല കമ്മിറ്റി പിരിച്ചുവിടണമെന്ന്‌ റിഷി സമൂഹമാധ്യമത്തിൽ കുറിപ്പിട്ടിരുന്നു. ഇതേ തുടർന്നാണ്‌ വധഭീഷണി.

ബി.ജെ.പി ജില്ല ഭാരവാഹി തന്നെ ഇല്ലാതാക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയെന്ന്‌ ആരോപിച്ച്‌ റിഷി പൽപ്പു തൃശൂർ വെസ്‌റ്റ്‌ പൊലീസിൽ പരാതി നൽകി. അതേസമയം, റിഷി പൽപ്പുവിനെ ബി.ജെ.പിയിൽനിന്ന്‌ ആറുവർഷത്തേക്ക്‌ പുറത്താക്കിയതായി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ അറിയിച്ചു. ജില്ല പ്രസിഡൻറ്​ കെ.കെ. അനീഷ് കുമാർ സംസ്ഥാന നേതൃത്വത്തിന് നൽകിയ കത്തിനെ തുടർന്നാണ് നടപടി. സമൂഹമാധ്യമത്തിലും പുറത്തും പ്രവർത്തകർ കുഴൽപണ കേസുമായി ബന്ധപ്പെട്ട് ഗ്രൂപ് തിരിഞ്ഞ പോർവിളിയിലാണ്.

Tags:    
News Summary - kodakara Money laundering case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.