കേളകം (കണ്ണൂർ): കുരങ്ങ് വീടിനുള്ളിൽ നാശമുണ്ടാക്കിയതിൽ മനംനൊന്ത് ആത്മഹത്യ ഭീഷണി മുഴക്കി കർഷകൻ. പെട്രോളും, കയറും എടുത്ത് മരത്തിന് മുകളിൽ കയറിയാണ് ഇദ്ദേഹം ആത്മഹത്യാ ഭീഷണി മുഴക്കിയത്. കണിച്ചാർ ഏലപ്പീടികയിലെ വെള്ളക്കല്ലിങ്കൽ സ്റ്റാൻലിയാണ് മരത്തിൽ കയറിയത്.
ഒടുവിൽ, മൂന്നര മണിക്കൂർ മരത്തിന് മുകളിൽ നിലയുറപ്പിച്ച് നടത്തിയ പ്രതിഷേധത്തിനൊടുവിൽ ധനസഹായം നൽകുമെന്ന അധികൃതരുടെ ഉറപ്പിൽ ഇദ്ദേഹം താഴെ ഇറങ്ങി.
പഞ്ചായത്ത്, വനം വകുപ്പ്, പൊലീസ്, ഫയർ ആൻഡ് റസ്ക്യൂ സംഘമടക്കം സ്ഥലത്തെത്തി സ്റ്റാൻലിയുമായി ചർച്ച നടത്തി. സ്റ്റാൻലിയുടെ ഭൂമിയിൽ വനം വകുപ്പ് സ്ഥാപിച്ച ജണ്ട പൊളിച്ച് നീക്കുമെന്നും, കുരങ്ങ് ശല്യം പരിഹരിച്ച് നാശനഷ്ടത്തിന് ധനസഹായം നൽകുമെന്നുമുള്ള ഉറപ്പിലാണ് സമരം അവസാനിപ്പിച്ചതെന്ന് സ്റ്റാൻലി പറഞ്ഞു. സംഭവമറിഞ്ഞ് നൂറ് കണക്കിനാളുകൾ സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.