കൊച്ചി: മോൻസൺ മാവുങ്കലിന്‍റെ പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ ഇറ്റലിയിലുള്ള അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തി ചോദ്യം ചെയ്യും. മോൻസണിന്‍റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അനിതക്ക് അറിവുണ്ടായിരുന്നു. ഈ സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് വിളിച്ചു വരുത്തുന്നത്.
മോൻസണും അനിതയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അനിതയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. ശേഖരത്തിലെ ചില വസ്തുക്കൾ ഇറ്റലിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്നും സൂചനയുണ്ട്. പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ട ബന്ധം മാത്രമാണ് മോന്‍സണുമായി ഉണ്ടായിരുന്നതെന്നാണ് അനിത പറഞ്ഞിരുന്നത്.
മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ മോന്‍സൺ മാവുങ്കലിന്‍റെ മ്യൂസിയം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചതും പരിചയപ്പെടുത്തിയതും അനിത പുല്ലയിലാണ്. മോന്‍സൺ കേസുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ അനിത പുല്ലയില്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.കേസിലെ പരാതിക്കാരെ അനിത പുല്ലയില്‍ സഹായിക്കുകയും ചെയ്തിരുന്നു.
നിരവധി പ്രമുഖരെ മോന്‍സണ് പരിചയപ്പെടുത്തിയത് അനിതയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ചെല്ലാം അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് അനിതയെ വിളിച്ചു വരുത്താന്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.