പീഡനക്കേസ്​ ജാമ്യഹരജികൾ കോടതിമുറിയിൽ പരിഗണിക്കണമെന്ന്​ മോൻസ​ൺ; 22ലേക്ക്​ മാറ്റി

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതടക്കം പീഡനക്കേസുകളിലെ ജാമ്യഹരജികൾ കോടതിമുറിയിൽ നേരിട്ട്​ വാദിക്കാൻ അവസരം നൽകണമെന്ന്​ പുരാവസ്തു തട്ടിപ്പ്​ കേസ്​ പ്രതി മോൻസൺ മാവുങ്കൽ. ചൊവ്വാഴ്ച ഓൺലൈനിൽ കേസ്​ പരിഗണിക്കവെയാണ്​ അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്​. തുടർന്ന്​ ഹരജികൾ ഫെബ്രുവരി 22ന്​ പരിഗണിക്കാൻ ജസ്റ്റിസ്​ പി. ഗോപിനാഥ്​ മാറ്റി.

വ്യാജ പുരാവസ്തുക്കളുടെ പേരിൽ വൻ തട്ടിപ്പ്​ നടത്തിയ കേസിലടക്കം പ്രതിയായ ഇയാൾ, ജീവനക്കാരിയുടെ മകൾക്ക്​ വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം ചെയ്ത്​ പീഡിപ്പിച്ചെന്നാണ്​ ഒരു പരാതി. മറ്റൊരു യുവതിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ്​.

2021 സെപ്​റ്റംബർ 25ന് അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മോൻസൺ രണ്ട്​ കേസിലും നൽകിയ ജാമ്യഹരജികളാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​. ഇവ കെട്ടിച്ചമച്ചതാണെന്നും പീഡനക്കേസുകളിൽ അന്തിമ റിപ്പോർട്ട് നൽകിയതിനാൽ കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നുമാണ്​ ഹരജിയിലെ വാദം.

Tags:    
News Summary - Monson urges bail petitions to be heard in court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.