പെൺകുട്ടിയെ ബൈക്കിൽ കയറ്റിയതിന് സാദാചാര പൊലീസ്​ മർദനം; ആറുപേർക്കെതിരെ കേസ്​

അടിമാലി: സദാചാര പൊലീസ്​ ചമഞ്ഞുള്ള മർദനത്തെ തുടർന്ന്​ വിദ്യാർഥി വിഷംകഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്ത ിൽ കുരിശു​പാറ സ്വദേശികളായ ആറുപേർക്കെതിരെ പൊലീസ്​ കേസെടുത്തു. മംഗലത്ത് വിനീത്, പുത്തൻകുടി നോബിൾ, കോട്ടപ്പാ റ മനു, ആനൂപ്, കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർ ഉൾപ്പെടെ ആറുപേർക്കെതിരെയാണ് കേസ്​. ഇവരെ പിടികൂടാൻ പൊലീസ്​ ഊർജിത അന്വേഷണം ആരംഭിച്ചു.

അയൽക്കാരിയായ പെൺകുട്ടിയെ വീട്ടിലെത്തിക്കാൻ ബൈക്കിൽ കയറ്റിയതിന്​ വാഹനം തടഞ്ഞുനിർത്തി 18കാരനെ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെയും വിദ്യാർഥിയെയും പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ്​ ഇരുവീട്ടുകാരെയും സ്​റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. പ്രശ്​നങ്ങളില്ലെന്നുകണ്ട്​ ബന്ധുക്കളുമായി ചർച്ചചെയ്ത് കേസെടുക്കാതെ പറഞ്ഞുവിട്ടു.

എന്നാൽ, ക്രൂര മർദനത്തിൽ തളർന്ന വിദ്യാർഥി ആശുപത്രിയിൽ പോകാൻ തയാറായില്ല. വീട്ടിൽ കഴിയുന്നതിനിടെ വ്യാഴാഴ്ച രാവിലെ ഒമ്പതോടെ വിഷം കഴിക്കുകയായിരുന്നു. മർദനമേറ്റതും നാണക്കേടുമാണ് വിഷംകഴിക്കാൻ കാരണം. നില വഷളായതിനാൽ വിദ്യാർഥിയെ അടിമാലി താലൂക്ക്​ ആശുപത്രിയിൽനിന്ന്​ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Tags:    
News Summary - moral police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.