മഞ്ചേശ്വരം: സഹായം അഭ്യർഥിച്ചെത്തിയ യുവതിക്കൊപ്പം ഗൃഹനാഥനെ നിര്‍ത്തി ഫോട്ടോയെടുത്ത് പണം തട്ടി. സംഘത്തെ ചോദ്യം ചെയ്ത വിരോധത്തിൽ യുവാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി അടിച്ച് പരിക്കേൽപിച്ചു. ബൈക്കും തകര്‍ത്തു. അക്രമികളുടെ മർദനത്തിൽ പരിക്കേറ്റ ബന്തിയോട് പച്ചമ്പള വില്ലേജ് ഓഫിസിനു സമീപത്തെ അബൂബക്കറിനെ (39) ജില്ല സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ കുബണൂരിലാണ് സംഭവം.
മൂന്നു ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചതെന്നു അബൂബക്കര്‍ പരാതിപ്പെട്ടു. അക്രമത്തെക്കുറിച്ച് ആശുപത്രിയില്‍ കഴിയുന്ന അബൂബക്കര്‍ പറയുന്നത് ഇങ്ങനെ: ഏതാനും ദിവസം മുമ്പ് പച്ചമ്പളയിലെ ഒരു വീട്ടില്‍ യുവതി സഹായം അഭ്യർഥിച്ചെത്തിയിരുന്നു. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പണമെടുക്കാനായി ഗൃഹനാഥന് വീട്ടിനകത്തു കയറിയപ്പോള്‍ പിന്നാലെതന്നെ യുവതിയും കയറി. ഇതിനിടയില്‍ ആറുപേരെത്തി വീടുവളയുകയും ചെയ്തു. തുടര്‍ന്ന് ഗൃഹനാഥനെയും യുവതിയെയും ഒന്നിച്ചു നിര്‍ത്തി ഫോട്ടോയെടുക്കുകയും ഭീഷണിപ്പെടുത്തിയശേഷം 25,000 രൂപയും മൊബൈല്‍ഫോണും കൈക്കലാക്കി സംഘം സ്ഥലം വിട്ടു.
പിന്നീട് വീണ്ടും വീട്ടിലെത്തിയ സംഘം കൂടുതല്‍ പണം ആവശ്യപ്പെട്ടു. ഇതിനു തയാറാകാത്തതിനെ തുടര്‍ന്ന് അക്രമിസംഘം ഗൃഹനാഥെൻറ കഴുത്തിനു പിടിച്ചു. നിലവിളി കേട്ടെത്തിയ താന്‍ അക്രമം തടഞ്ഞതിനെ തുടര്‍ന്ന് സംഘം തിരികെ പോയി. ഈ വിരോധത്തിലാണ് തിങ്കളാഴ്ച വൈകീട്ട് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന തന്നെ തടഞ്ഞുനിര്‍ത്തി ക്രിക്കറ്റ് സ്റ്റമ്പും മറ്റു മാരകായുധങ്ങളുംകൊണ്ട് ആക്രമിച്ചത്.ഇതേ സംഘം നേരത്തെയും ഏതാനും പേരില്‍നിന്ന് സമാന രീതിയില്‍ പണം തട്ടിയിട്ടുണ്ടെന്നും എന്നാൽ, ആരും പരാതി നല്കാത്തതിനാല് കേസെടുത്തിരുന്നില്ലെന്നും കുമ്പള പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.