യുവാവി​െൻറ മരണം ആൾക്കൂട്ട മർദനംമൂലം; നാലുപേർ കസ്​റ്റഡിയിൽ

കൊച്ചി: യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആൾക്കൂട്ടത്തി​​െൻറ മർദനത്തെതുടർന്നെന്ന് പൊലീസ്. ശനിയാഴ്ച പുലർച്ച നാലരയോെടയാണ്​ വെണ്ണല ചക്കരപ്പറമ്പ് തെക്കേപാടത്ത് വര്‍ഗീസി​​​െൻറ മകന്‍ ജിബിനെ (34) വഴ ിയരികിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പാലച്ചുവട്-വെണ്ണല റോഡില്‍ ശ്രീധർമശാസ്ത ക്ഷേത്രത്തിന് എതിര്‍വശം റോഡരികിലാണ് മൃതദേഹം കിടന്നത്. അനാശാസ്യം ആരോപിച്ചുള്ള ആൾക്കൂട്ട ആക്രമമാണ് ജിബി​​െൻറ കൊലയിൽ കലാശിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു. 13 പേരെ പ്രതികളാക്കി കേസെടുക്കുകയും നാലുപേരെ കസ്​റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ അറസ്​റ്റ്​ തിങ്കളാഴ്ച ഉണ്ടാ​യേക്കും.

പടമുകള്‍ കുണ്ടുവേലി ഭാഗത്തെ വീട്ടില്‍ അര്‍ധരാത്രി അസ്വാഭാവികമായി ജിബിനെ കണ്ട ആളുകൾ പിടികൂടി ചോദ്യംചെയ്യുകയായിരുന്നു. തർക്കം അടിപിടിയിലെത്തുകയും കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തു. അടിപിടിക്കുശേഷം പ്രതികളായവര്‍ ജിബിനെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. മരിച്ചെന്ന് വ്യക്തമായതോടെ ഇവർ റോഡിൽ ഉപേക്ഷിച്ചു. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന്​ ജിബിനെ കയറ്റിക്കൊണ്ടുപോയ ഓട്ടോയും സംഭവം നടന്ന വീട്ടില്‍ വന്ന സ്‌കൂട്ടര്‍ ഒരാള്‍ ഓടിച്ചുകൊണ്ടുപോകുന്നതും വ്യക്തമായിട്ടുണ്ട്. സംഭവത്തി​​​െൻറ തലേന്ന് രാത്രി ഒരുമണിയോടെ ഒരു ഫോൺകോൾ വരുകയും തുടർന്ന് വീട്ടിൽനിന്ന് സ്കൂട്ടറുമായി ജിബിൻ പുറത്തേക്ക് പോകുകയുമായിരുന്നെന്നാണ് കുടുംബത്തി​​െൻറ മൊഴി.

സംഭവം അപകടമല്ലെന്ന കൃത്യമായ നിഗമനത്തിൽ പൊലീസ് എത്തിയിട്ടുണ്ട്. അപകടത്തി​​​െൻറ യാതൊരു അടയാളങ്ങളും ജിബി​​െൻറ ശരീരത്തിലില്ല. മർദനമേറ്റതായി വ്യക്തമായിട്ടുമുണ്ട്. തലയിലേറ്റ മുറിവ് വാഹനാപകടത്തിലുണ്ടായതല്ലെന്ന്​ പൊലീസ് ആദ്യഘട്ടത്തിൽ തന്നെ മനസ്സിലാക്കിയിരുന്നു. വിശദ അന്വേഷണം നടന്നുവരുകയാണെന്നും കേസിലുൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്തി ഉടൻ അറസ്​റ്റ്​ രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - moral policing- mo attack death- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.