തിരുവനന്തപുരം: ബാങ്ക് ജപ്തി ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ബാങ്ക് മേ ധാവികളുടെ യോഗം വിളിക്കാൻ മന്ത്രിസഭ തീരുമാനം. കാര്‍ഷിക-കാര്‍ഷികേതര വായ്പകളുടെ മൊറട്ടോറിയം കാലാവധി അവസാനിക്കുകയും ജപ്തി ഭീഷണി രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിലാണിത്. കര്‍ഷകര്‍ എടുത്ത എല്ലാതരം വായ്പകള്‍ക്കും 2019 ജൂലൈ 31 വരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം ബാേങ്കഴ്സ് സമിതി തത്വത്തില്‍ അംഗീകരിച്ചെങ്കിലും റിസര്‍വ് ബാങ്ക് ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ പ്രായോഗികമായില്ല.
പ്രളയശേഷം കൃഷിനാശമുണ്ടായ മലയോരമേഖലയിെല കര്‍ഷകര്‍ വിലത്തകര്‍ച്ചയെ തുടര്‍ന്ന് കൃഷി പുനരാരംഭിക്കാന്‍ കഴിയാതെയും വായ്പകള്‍ തിരിച്ചടക്കാനാവാതെയും കടുത്ത പ്രതിസന്ധിലാണ്. ഇടുക്കി, വയനാട് ജില്ലകളിലാണ് പ്രശ്നം രൂക്ഷം. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം ഉണ്ടായിട്ടും ബാങ്കുകള്‍ കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസയക്കുന്ന സാഹചര്യവുമുണ്ട്.
മൊറട്ടോറിയം സംബന്ധിച്ചും സര്‍ഫാസി നിയമപ്രകാരമുള്ള ബാങ്ക് നടപടികള്‍ ഒഴിവാക്കുന്നത് സംബന്ധിച്ചും മുഖ്യമന്ത്രി, കൃഷിമന്ത്രി, സഹകരണ മന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ പലതവണ ബാേങ്കഴ്സ് സമിതി യോഗങ്ങള്‍ ചേർന്നിരുന്നു.
സംസ്ഥാന സര്‍ക്കാർ നിര്‍ദേശപ്രകാരം മൊറട്ടോറിയം കാലാവധി ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് പ്രത്യേക അനുമതിക്കായി എസ്.എല്‍.ബി.സി റിസര്‍വ് ബാങ്കിന് കത്ത് നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ കത്ത് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ നേരിട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനും മൊറട്ടോറിയം കൈകാര്യംചെയ്യുന്ന ഡെപ്യൂട്ടി ഗവര്‍ണര്‍ നരേന്ദ്ര ജെയ്നും നല്‍കിയിരുന്നു. ഇതിനും മറുപടി കിട്ടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.