കൊച്ചി: സംസ്ഥാനത്ത് പ്രളയ ദുരന്തമുണ്ടാവുകയും പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വ്യക്തികൾ ബാങ്കുകളിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കുന്ന കാര്യത്തിൽ മോറേട്ടാറിയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി കൂടുതൽ എതിർകക്ഷികളെ ചേർത്ത് സമർപ്പിക്കാനായി പിൻവലിച്ചു.
സ്റ്റേറ്റ് ലെവൽ ബാേങ്കഴ്സ് കമ്മിറ്റിക്ക് കീഴിലെ വിവിധ ബാങ്കുകളിൽനിന്ന് വായ്പയെടുത്തവർക്ക് നിലവിലെ സാഹചര്യത്തിൽ വായ്പ തിരിച്ചടവിന് കഴിയില്ലെന്നും അതിനാൽ പലിശ ഒഴിവാക്കുകയും തിരിച്ചടവിന് മോറേട്ടാറിയം പ്രഖ്യാപിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി (എൽ) സംസ്ഥാന സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ നൽകിയ ഹരജിയാണ് പിൻവലിച്ചത്. കോടതി മുമ്പാകെ എത്തിയെങ്കിലും ആവശ്യമായ എതിർകക്ഷികളില്ലാത്ത കാര്യം കോടതി ചൂണ്ടിക്കാട്ടി. സർക്കാറിനെയും സ്റ്റേറ്റ് ലെവൽ ബാേങ്കഴ്സ് കമ്മിറ്റിയെയും മാത്രമാണ് കക്ഷി ചേർത്തിരുന്നത്. തുടർന്ന് കൂടുതൽ കക്ഷികളെ ഉൾപ്പെടുത്താനായി ഹരജി പിൻവലിക്കുകയായിരുന്നു.
കനത്ത മഴയും ഡാമുകൾ തുറന്നുവിടലും മൂലം സംസ്ഥാനത്തെ മിക്ക ജില്ലകളും ദിവസങ്ങളോളം വെള്ളത്തിനടിയിലായി. എല്ലാ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിക്കുന്ന അവസ്ഥയുണ്ടായി. സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രകൃതിക്ഷോഭത്തിൽനിന്ന് കരകയറാൻ സർക്കാറും ജനങ്ങളും ഒന്നിച്ച് പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. ദുരന്തത്തിന് ഇരയായവർക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ നാളുകൾ വേണ്ടി വരും. ദേശസാത്കൃത, ഷെഡ്യൂൾഡ്, സഹകരണ ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് ഗഡുക്കളായി പണം കൃത്യമായി തിരിച്ചടക്കുന്ന ഒേട്ടറെ പേർ ദുരന്തത്തിന് ഇരയായിട്ടുണ്ട്. പ്രളയം ഇവർക്കുണ്ടാക്കിയിട്ടുള്ള നാശനഷ്ടങ്ങൾ പരിധിക്കപ്പുറത്താണ്. ഇൗ സാഹചര്യത്തിൽ വായ്പാ തുക തിരിച്ചടക്കാൻ കഴിയാത്ത നിലയിലാണ് എല്ലാവരും. പ്രകൃതിക്ഷോഭത്തിെൻറ പേരിൽ ബോധപൂർവം വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്താൻ ആരും ആഗ്രഹിക്കുന്നില്ല. അതിനാൽ, വായ്പ തിരിച്ചടവിന് എല്ലാവർക്കും കൂടുതൽ സമയം ആവശ്യമുണ്ട്. ഇൗ സാഹചര്യത്തിൽ വായ്പകളുടെ പലിശ ഒഴിവാക്കാനും തിരിച്ചടവിന് മോറേട്ടാറിയം പ്രഖ്യാപിക്കാനും സംസ്ഥാന സർക്കാറിനും സ്റ്റേറ്റ് ലെവൽ ബാേങ്കഴ്സ് കമ്മിറ്റിക്കും നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.