തിരുവനന്തപുരം: കർഷക വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടാനുള്ള ഉത്തരവ് സമയബന്ധി തമായി ഇറക്കാത്തതിന് ചീഫ് സെക്രട്ടറി ടോം ജോസിന് മുഖ്യമന്ത്രി പിണറായി വിജയെൻറ വിമർശ നം. മന്ത്രിസഭ യോഗത്തിലാണ് വിമർശിച്ചത്. ഉത്തരവിറക്കാൻ വൈകിയതിൽ മന്ത്രി വി.എസ്. സുനിൽകുമാർ കഴിഞ്ഞ ദിവസം പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു.
കഴിഞ്ഞവർഷം ഇറക്കിയ ഉത്തരവ് അനുസരിച്ച് കർഷകരുടെ വായ്പകൾക്കുള്ള മൊറട്ടോറിയം ഈ വർഷം ഒക്ടോബർ 11 വരെയുണ്ടെന്നും പുതിയ ഉത്തരവ് വൈകിയാലും കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ വിശദീകരണം. തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കുന്ന വലിയ തീരുമാനങ്ങൾ പാടില്ലെന്ന നിബന്ധന അനുസരിച്ചാണ് ഉത്തരവ് ഇറക്കാത്തതെന്നും കൂട്ടിച്ചേർത്തു.
കൃഷിവകുപ്പ് ഇറക്കേണ്ട ഉത്തരവുകളെല്ലാം ഇറക്കി. കൃഷി വകുപ്പിെൻറ സ്പെഷല്‍ സെക്രട്ടറി രത്തന്‍ ഘേല്‍ക്കറുടെ ഉത്തരവ് 2018 മാര്‍ച്ച് ഏഴിനു തന്നെ ഇറങ്ങിയിട്ടുണ്ടെന്നും കൃഷിമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.