മൊറ​​ട്ടോറിയം ദീർഘിപ്പിക്കൽ;​ ആർ.ബി.ഐയെ നേരിൽ സമീപിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: കാർഷികാവശ്യങ്ങൾക്ക്​ എടുത്ത വായ്​പകൾക്കുള്ള മൊറ​​ട്ടോറിയം ദീർഘിപ്പിക്കണമെന്നാണ്​ സർക്ക ാർ തീരുമാനമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ റിസർവ്​ ബാങ്കിനെ നേരിൽ സമീപിക്കാനാണ്​ ആലോചിക്ക ുന്നതെന്നും ബാ​ങ്കേഴ്​സ്​ സമിതിയുമായി നടത്തിയ യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി.

വായ്​പകൾ പുനഃക്രമീകരിക്ക ാനുള്ള സമയം ജൂലൈ 31വരെയുണ്ട്​. അത്​ ദീർഘിപ്പിക്കാൻ കഴിയില്ലെന്നാണ്​ റിസർവ്​ ബാങ്ക്​ അറിയിച്ചത്​. പുനഃക്രമീകരി ച്ച വായ്​പകളുടെ മെറ​േട്ടാറിയം ദീർഘിപ്പിക്കുന്നതിനുള്ള തീരുമാനം സംസ്ഥാനതല ബാ​ങ്കേഴ്​സ്​ സമിതിക്ക്​ കൈക്കൊള്ളാമെന്ന്​ ആർ.ബി.ഐ നിർദ്ദേശിച്ചിട്ടുണ്ട്​. എന്നാൽ, സംസ്​ഥാനം നേരിട്ട പ്രളയ ദുരന്തത്തിൻെറ പശ്ചാത്തലത്തിൽ ഡിസംബർ 31 വരെ മൊറ​ട്ടോറിയം കാലാവധി ദീർഘിപ്പിച്ച്​ കി​ട്ടേണ്ടത്​ അനിവാര്യമാ​െണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൊറ​ട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടിക്കിട്ടുന്ന തരത്തിലുള്ള നടപടി ബാ​ങ്കേഴ്​സ്​ സമിതിയുടെ ഭാഗത്തു നിന്നുണ്ടാകണമെന്ന്​ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വേണ്ടി വന്നാൽ ഇതുമായി ബന്ധപ്പെട്ട്​ ഒരു പ്രമേയം പാസാക്കി ആർ.ബി.ഐക്ക്​ അയക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാറിൻെറ ഭാഗത്തു നിന്ന്​ നേരിട്ട്​ റിസർവ്​ ബാങ്കുമായി ബന്ധപ്പെടുവാനും അപേക്ഷ സമർപ്പിക്കാനുമുള്ള നടപടികളുമായി മുന്നോട്ട്​ പോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിസർവ്​ ബാങ്ക്​ ഗവർണറുടെ സമയം തേടിയിട്ടുണ്ടെന്ന്​​ കൃഷി മന്ത്രി യോഗത്തിൽ അറിയിച്ചു.

സർഫറാസി നിയമത്തിൻെറ കടുത്ത വ്യവസ്ഥകൾ പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. ബാങ്ക്​ വായ്​പകളുടെ തിരിച്ചടവ്​ മുടങ്ങുമ്പോൾ സർഫറാസി നിയമത്തിൻെറ വ്യവസ്ഥകൾ ഉപയോഗപ്പെടുത്തിക്കൊണ്ട്​ കിടപ്പാടം വരെ ജപ്​തി ചെയ്യുന്ന നടപടികളുമായാണ്​ ബാങ്കുകൾ മുമ്പോട്ട്​ പോകുന്നത്​. ഈ നിയമം പുനഃപരിശോധിക്കാൻ ബാങ്കുകൾ തയാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - moratorium period; kerala government will contact RBI directly said Pinarayi vijayan -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.