പയറ്റിത്തെളിഞ്ഞ പഴമക്കാരെ മാറ്റി ആദ്യയങ്കത്തിെൻറ ആവേശവുമായി ഇളംമുറക്കാരുടെ പോരാട്ടമാണ് വാർഡുകളിലും ഡിവിഷനുകളിലും. ജനപ്രതിനിധി കുപ്പായം ഞങ്ങൾക്കും ചേരുമെന്ന മട്ടിലാണ് ബാല്യക്കാരുടെ ബലപരീക്ഷണം. മത്സരിക്കാൻ വേണ്ട ചുരുങ്ങിയ പ്രായ പരിധിയായ 21 വയസ്സ് പൂർത്തിയാക്കി ജന്മദിനം ആഘോഷിച്ചാണ് ചിലർ പത്രിക സമർപ്പിച്ചത്. ഏറെയും വിദ്യാർഥികളുമാണെന്നത് മറ്റൊരു കൗതുകം.
തിരുവനന്തപുരം കോർപറേഷനിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർഥിയാണ് 21കാരിയായ ആര്യ രാജേന്ദ്രൻ. ബാലസംഘം സംസ്ഥാന പ്രസിഡൻറായ ആര്യ മുടവൻമുകളിലാണ് ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഒാൾസെയിൻറ്സ് കോളജിലെ ബി.എസ്സി മാത്തമാറ്റിക്സ് വിദ്യാർഥിയാണ്.
കൊല്ലം ജില്ലയിൽ തദ്ദേശ ജനപ്രതിനിധിയാകാൻ മത്സരിക്കുന്നവരിൽ 21കാർ ഏറെ. ഇതിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ ഒാച്ചിറ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ സി.പി.എം സ്ഥാനാർഥി ആര്യ ബാബുവാണ്. 1999 സെപ്റ്റംബർ 11ന് ജനിച്ച ആര്യക്ക് പ്രായം 21 വയസ്സും രണ്ടുമാസവും. മേമന പട്ടെൻറപടീറ്റതിൽ ബാബുവിെൻറയും രജനിയുടെയും മൂത്ത മകൾ. ബിരുദ പഠനം പൂർത്തിയാക്കി. ഡി.വൈ.എഫ്.െഎ പ്രവർത്തകയാണ്. പഞ്ചായത്ത് മുൻ ൈവസ് പ്രസിഡൻറും സിറ്റിങ് അംഗവുമായ ഗീതാകുമാരിയാണ് എതിർ സ്ഥാനാർഥി.
കായംകുളത്ത് ജവഹർ ബാലവേദിയിലൂടെ കടന്നെത്തി കെ.എസ്.യു നേതാവായ നിയമവിദ്യാർഥിയും പോരിനിറങ്ങി. ആലപ്പുഴ ജില്ല പഞ്ചായത്ത് പത്തിയൂർ ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർഥി വിശാഖ് പത്തിയൂർ നിയമ വിദ്യാർഥിയാണ്. പ്രായം 24. ജില്ല ജനറൽ സെക്രട്ടറിയും ദേശീയ മാധ്യമ വിഭാഗം കോഓഡിനേറ്ററുമാണ്. കോപ്പായിൽ തെക്കതിൽ വിദ്യാധരെൻയും അമ്പിളിയുടെയും മകനാണ്. സഹോദരി: വൃന്ദ.
കോഴിക്കോട് ജില്ല പഞ്ചായത്ത് അത്തോളി ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർഥിയായ 21കാരി എൻ. അനഘ, കാലിക്കറ്റ് പ്രസ്ക്ലബിലെ ജേണലിസം വിദ്യാർഥിനിയാണ്. എം.എസ്.എഫ് ഹരിത സംസ്ഥാന സെക്രട്ടറിയാണ്. വേയാട്ടുചാലിൽ രാഘവൻ നായരുടെയും സബിതയുടെയും മകൾ.
കോട്ടയത്തെ സ്ഥാനാർഥിക്കൂട്ടത്തിൽ ശിൽപയാണ് കുട്ടി. 21 വയസ്സും എട്ടുമാസവുമെത്തുേമ്പാഴാണ് ശിൽപ മുളക്കുളം പഞ്ചായത്തിലെ അഞ്ചാം വാർഡായ പെരുവ ടൗണിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാവുന്നത്. ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളജിലെ രണ്ടാംവർഷ എം.എസ്സി കെമിസ്ട്രി വിദ്യാർഥിനിയായ ശിൽപ ക്ലാസ് പ്രതിനിധിയുമാണ്. പെരുവ വെട്ടുകാട്ടിൽ തട്ടേൽ കെ. ദാസിെൻറയും രത്നയുടെയും മകളാണ്.
അടിമാലി: കന്നിവോട്ട് ചെയ്യും മുേമ്പ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിെൻറ ത്രില്ലിലാണ് ബി.കോം മൂന്നാം വര്‍ഷ വിദ്യാർഥിനി സനിത സജി. ആദ്യവോട്ട് തനിക്കു തന്നെയായതിെൻറ ഇരട്ടിമധുരത്തിലാണ് ഈ പെൺകുട്ടി. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു സനിത സജിയുടെ 21ാം പിറന്നാൾ. രണ്ട് മാസങ്ങള്‍ക്കിപ്പുറം അടിമാലി ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാർഥിയുമായി. ഏറെ മത്സരപരിചയമുള്ളതും ജനപ്രതിനിധിയായി പ്രവര്‍ത്തിച്ചതുമായ സുലോചന രാജഗോപാലാണ് സനിതയുടെ എതിരാളി. ഇതോടെ കടുത്തമത്സരമാണ് വാര്‍ഡില്‍ പ്രതീക്ഷിക്കുന്നത്.
അമ്പലപ്പുഴ ജില്ല പഞ്ചായത്ത് ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായ അഞ്ജുവിന് പ്രായം 22. ആലപ്പുഴയിലെ സ്വകാര്യ കോളജിൽനിന്ന് ബി.എ ഇക്കണോമിക്സ് പാസായ ശേഷം നിയമ പഠനത്തിനു പോകാൻ തയാറെടുക്കുന്നതിനിടെയാണ് ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കാൻ പാർട്ടി നിർദേശിക്കുന്നത്.
എ.ഐ.എസ്.എഫ് സംസ്ഥാന കൗൺസിൽ അംഗം, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളിയായ പുറക്കാട് പൊക്കംപുറം വീട്ടിൽ ഫൽഗുണൻ-ഉമയമ്മ ദമ്പതികളുടെ മകളാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കുറഞ്ഞ പ്രായമായ 21 വയസ്സ് തികഞ്ഞ് ഒരുമാസം പിന്നിട്ടിട്ടേയുള്ളൂ മീനാക്ഷി തമ്പിക്ക്. മൂവാറ്റുപുഴ നഗരസഭയിലെ 20ാം വാർഡിൽനിന്ന് ജനവിധി തേടുന്ന എൽ.ഡി.എഫ് സ്ഥാനാർഥിയാണ് മീനാക്ഷി. എറണാകുളം ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായ മീനാക്ഷി കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളജിൽനിന്ന് ബി.എസ്സി മാത്തമാറ്റിക്സ് ബിരുദം പൂർത്തിയാക്കി.
കോന്നി: 21ാം ജന്മദിനം ആഘോഷിച്ച് രേഷ്മ മറിയം റോയി നാമനിർദേശ പത്രിക സമർപ്പിച്ചു. തെരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള യോഗ്യതയായ 21 വയസ്സ് ബുധനാഴ്ചയാണ് തികഞ്ഞത്. അതിനാലാണ് അവസാന ദിവസം നാമനിർദേശ പത്രിക സമർപ്പിച്ചത്. അരുവാപ്പുലം പഞ്ചായത്തിലെ 11ാം വാർഡായ ഊട്ടുപാറയിൽനിന്ന് ഇടതുമുന്നണി സ്ഥാനാർഥിയാണ് രേഷ്മ.
പന്തളം നഗരസഭ സ്ഥാനാർഥികൾക്കിടയിൽ 'ബേബി'യാണ് വൃന്ദ വി. നായർ. 21കാരിയായ വൃന്ദയാണ് നഗരസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി. എൽ.ഡി.എഫിനുവേണ്ടി നഗരസഭയിലെ അഞ്ചാം വാർഡിൽനിന്ന് അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ വോട്ടുതേടുന്ന വൃന്ദക്ക് കന്നിവോട്ട് സ്വന്തം േപരിൽ രേഖപ്പെടുത്താൻ ഭാഗ്യം ലഭിക്കും. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദധാരിയാണ്. ഇപ്പോൾ എം.എ പൊളിറ്റിക്കൽ സയൻസ് ഒന്നാം വർഷ വിദ്യാർഥിയും.
കഴിഞ്ഞ ശനിയാഴ്ചയാണ് തൃശ്ശൂർ മുല്ലശ്ശേരി ബ്ലോക്കിൽ എളവള്ളി കാട്ടേരി കണ്ടാരശ്ശേരി ധർമരാജെൻറയും പത്മാവതിയുടെയും മകൻ വിഷ്ണുവിന് 21 വയസ്സ് തികഞ്ഞത്. അന്നുതന്നെയാണ് 12ാം വാർഡ് പുവ്വത്തൂർ കാട്ടേരി മേഖലയിലെ സി.പി.എം സ്ഥാനാർഥിയായി വിഷ്ണുവിനെ തിരഞ്ഞെടുത്തത്. പുവ്വത്തൂർ മേഴ്സി കോളജിലെ ബി.കോം മൂന്നാംവർഷ വിദ്യാർഥിയാണ്. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായ വിഷ്ണു ബുധനാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
മലപ്പുറം ജില്ലയിൽനിന്ന് ജനവിധി തേടുന്നവരിൽ 'ബേബി'യാണ് എം. രഞ്ജിഷ. നവംബർ 16നാണ് 21 വയസ്സ് പൂർത്തിയായത്. മേലാറ്റൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ (കിഴക്കുംപാടം) മുസ്ലിം ലീഗ് സ്ഥാനാർഥി. മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദം നേടി പി.ജിക്ക് ചേരാനിരിക്കുന്നു. മാങ്ങോട്ടിൽ അയ്യപ്പെൻറയും ശാന്തയുടെയും മകളാണ്.
പാലക്കാട് അയിലൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡായ കോഴിക്കാടുനിന്ന് യു.ഡി.എഫിനുവേണ്ടി മത്സരിക്കുന്ന യു. അഞ്ജനയാണ് ജില്ലയിലെ സ്ഥാനാർഥികളിൽ 'ബേബി'. കോൺഗ്രസ് സിറ്റിങ് സീറ്റായ ഇവിടെ മത്സരിക്കുന്ന അഞ്ജനക്ക് ഇൗ വർഷം സെപ്റ്റംബർ 20നാണ് 21 വയസ്സ് തികഞ്ഞത്. അയിലൂർ ഐ.എച്ച്.ആർ.ഡി കോളജ് ബിരുദ വിദ്യാർഥിനിയാണ്.
കണ്ണൂർ 21 വയസ്സും എട്ടു മാസവും പ്രായമുള്ള യു.ഡി.എഫിലെ നഹല ബഷീർ ആണ് കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി . പാനൂർ നഗരസഭയിൽ 16ാം വാർഡിലാണ് ഇവർ ജനവിധി തേടുന്നത്. ബി.എസ്സി ഹോം സയൻസ് ബിരുദധാരിയാണ്. ബി.എഡ് പ്രവേശനത്തിനായി കാത്തിരിക്കുേമ്പാഴാണ് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത്. പെരിങ്ങത്തൂർ പുല്ലൂക്കര റോഡിൽ സേഫ് നഗറിൽ നാലീപുരക്കൽ ബഷീർ-ജമീല ദമ്പതികളുടെ മകളാണ്.
ബത്തേരി നഗരസഭ കോട്ടക്കുന്ന് വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന കെ.വി. ശ്രീലക്ഷ്മിയാണ് വയനാട് ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി. വയസ്സ് 22. മീനങ്ങാടി സെൻറ് മേരീസ് കോളജിൽ എം.എ ഇംഗ്ലീഷ് സാഹിത്യം വിദ്യാർഥിനിയാണ്. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. കെ.എസ്.യു ബത്തേരി ബ്ലോക്ക് പ്രസിഡൻറായിരുന്നു. നിലവിൽ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി.
കാസർകോട് ജില്ലയിലെ പടന്ന പഞ്ചായത്തിലെ അഞ്ചാംവാർഡിൽ മത്സരിക്കുന്ന ഷിഫ കുൽസുവിന് പ്രായം 21. മുസ്ലിം ലീഗ് സിറ്റിങ് സീറ്റായ വാർഡ് അഞ്ചിൽ ഷിഫ കുൽസു മത്സരിക്കുേമ്പാൾ പിതാവ് അഷറഫ് വാർഡ് 15ൽ ജനവിധി തേടുന്നുണ്ട്. എസ്.എഫ്.ഐ ചെറുവത്തൂർ ഏരിയ കമ്മിറ്റി അംഗമായ ഷിഫ, പടന്ന ഫറഫ് കോളജിൽ മൈക്രോ ബയോളജിയിൽ മൂന്നാം വർഷ വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.