കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് വന്ന ലോക്ഡൗൺ കാരണമായി തകർച്ചയിലേക്ക് നീങ്ങിയ ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ പ്രതിസന്ധി മറികടക്കാനുള്ള വഴിയായി മാറാൻ മൈേക്രാ ഫിനാൻസ് സ്ഥാപനങ്ങൾ ഏറെ സാധ്യത ഉണ്ടെന്ന് സഹൂലത്ത് മൈേക്രാഫിനാൻസ് ന്യൂഡൽഹി പ്രസിഡൻറ് ടി. ആരിഫലി.
സംഗമം മൾട്ടി സ്റ്റേറ്റ് കോഓപ്. െക്രഡിറ്റ് സൊസൈറ്റിയുടെ എട്ടാമത് വാർഷികയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ സംവിധാനങ്ങൾ സ്ഥാപനങ്ങൾ മാത്രമല്ല. പരസ്പരം സഹകാരികൾ ആകാനുള്ള മനോഭാവമാണ് അതിലൂടെ കൈവരിക്കുന്നത്. ചെറുകിട -സൂക്ഷ്മതല സാമ്പത്തിക രംഗത്തുള്ള ഇടപെടലുകൾ വഴി രാജ്യത്തിെൻറ ജി.ഡി.പിയുടെ ഭാഗമായി മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2019 -2020 വർഷം ഓഹരി മൂലധനം 5.51 കോടിയായി ഉയർത്തി. 93.77 കോടിയുടെ നിക്ഷേപം, 48.56 കോടിയുടെ വായ്പ ഇടപാടുകൾ നടന്നതായും യോഗം വിലയിരുത്തി. 2020 -2021, 2021 -2022 വർഷത്തെ ബജറ്റിനും യോഗം അംഗീകാരം നൽകി.വാർഷിക റിപ്പോർട്ട്, വരവ് -ചെലവ് കണക്കുകൾ, പുതിയ ശാഖകൾക്കുള്ള പ്രമേയം എന്നിവ അവതരിപ്പിച്ചു. പുതുതായി ഒമ്പത് ശാഖകൾക്ക് അപേക്ഷ സമർപ്പിക്കാനും തീരുമാനിച്ചു. പ്രസിഡൻറ് ടി.കെ. ഹുസൈൻ അധ്യക്ഷനായിരുന്നു.
വിവിധ അജണ്ടകളിൽ നടന്ന ചർച്ചകളിൽ ടി.പി. നസീർ ഹുസൈൻ, കെ. ഷംസുദ്ദീൻ, മുഹമ്മദ് അഷ്റഫ് ആലുവ, എ.എം.എ ഖാദർ ഈരാറ്റുപേട്ട, റിൻസി ജോൺസൺ തുടങ്ങിയവർ സംസാരിച്ചു. മാനേജിങ് ഡയറക്ടർ വി.കെ. മുഹമ്മദ് അഷ്ഫാഖ് ചർച്ചകൾക്ക് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.