മകന്‍റെ വിവാഹ ഒരുക്കത്തിനിടെ അമ്മ അപകടത്തിൽ മരിച്ചു

പാമ്പാടി: മകന്‍റെ വിവാഹ ഒരുക്കത്തിനിടെ ടോറസ് ലോറിയിടിച്ച് മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മക്ക് ദാരുണാന്ത്യം. മീനടം ചകിരിപ്പാടം സാം സി. മാത്യുവിന്‍റെ ഭാര്യ ഷൈനിയാണ് (48) മരിച്ചത്. ദേശീയപാതയിൽ പാമ്പാടി എട്ടാംമൈലില്‍ ബുധനാഴ്ച ഉച്ചക്ക് 12.30നായിരുന്നു നാടിനെ നടുക്കിയ അപകടം. മകൻ അഖില്‍ സാം മാത്യുവിന്‍റെ വിവാഹം അടുത്തയാഴ്ച നടക്കാനിരിക്കെയാണ് സംഭവം.

അഖിലിനൊപ്പം വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി നടത്തിയ യാത്രയാണ് ദുരന്തത്തിൽ കലാശിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന്‍റെ പിന്നിൽ കെ​​കെ റോ​​ഡി​​ലൂ​​ടെ പ​​ടി​​ഞ്ഞാ​​റു​​നി​​ന്ന് അമിത വേഗത്തിലെത്തിയ ടോറസ് ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ ഷൈനിയുടെ ശരീരത്തിലൂടെ ലോറി കയറി. അ​​പ​​ക​​ട​​ത്തെ​​ത്തു​​ട​​ര്‍​ന്നു നാ​​ട്ടു​​കാ​​രും പ്ര​​ദേ​​ശ​​ത്തെ വ്യാ​​പാ​​രി​​ക​​ളും ചേ​​ര്‍​ന്ന് ഇ​​വ​​രെ പാ​​മ്പാ​​ടി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചു​​വെ​​ങ്കി​​ലും ജീ​​വ​​ന്‍ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

രണ്ടുവര്‍ഷം മുമ്പ് ഇവരുടെ ഇളയ മകന്‍ അനില്‍ സാം മാത്യു അപകടത്തില്‍ മരിച്ചിരുന്നു. സംസ്കാരം വ്യാഴാഴ്ച മൂന്നിന് മീനടം നോര്‍ത്ത് സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഐ.എന്‍.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് അനിയന്‍ മാത്യുവിന്‍റെ സഹോദരഭാര്യയാണ്.

Tags:    
News Summary - Mother dies in an accident while preparing for her son's wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.