ഇരവിപുരം: നാലുദിവസം പ്രായമുള്ള കുഞ്ഞിനെ മാതാവ് വഴിയരികിൽ ഉപേക്ഷിച്ചു. കുട്ടിയെ ഉ പേക്ഷിച്ചശേഷം ഒാട്ടോയിൽ കടന്ന മാതാവിനെ പരിസരത്തെ നിരീക്ഷണ കാമറകളിൽനിന്ന് ലഭ ിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കകം പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. അഞ്ചൽ വയലാ സ്വദേശിയായ യുവതിയാണ് പിടിയിലായത്.
ശനിയാഴ്ച വൈകീട്ട് ആറോടെ മേവറം-അയത്തിൽ ബൈപാസ് റോഡിൽനിന്ന് ശ്രീനാരായണ പബ്ലിക് സ്കൂളിലേക്കുള്ള വഴിയിലായിരുന്നു സംഭവം. റോഡരികിൽനിന്ന് കുഞ്ഞിെൻറ കരച്ചിൽ കേട്ട വഴിയാത്രക്കാരാണ് സമീപത്തെ ആക്രിക്കടക്ക് സമീപം കുഞ്ഞിനെ ടവ്വലിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടത്. വിവരമറിഞ്ഞെത്തിയ ഹൈവേ പൊലീസും പിങ്ക് പൊലീസും ചേർന്ന് കുഞ്ഞിനെ പാലത്തറയിലുള്ള എൻ.എസ് സഹകരണ ആശുപത്രിയിൽ എത്തിച്ചു.
െപാലീസ് നടത്തിയ അന്വേഷണത്തിൽ മിനിറ്റുകൾക്ക് മുമ്പ് ഒരു യുവതി ഇവിടെയുള്ള ഒാേട്ടാ സ്റ്റാൻഡിൽനിന്ന് ഒാട്ടോയിൽ പോയതായി വിവരം കിട്ടി. പരിസരത്തെ കടയിലെ നിരീക്ഷണ കാമറ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. തുടർന്ന് ഒാട്ടോ ഡ്രൈവറും നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിൽ അയത്തിൽ ബൈപാസ് ജങ്ഷനിൽനിന്ന് യുവതിയെ പിടികൂടുകയായിരുന്നു. പിങ്ക് പൊലീസും ഇരവിപുരം പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്ത യുവതിയെ ആദ്യം എൻ.എസ് സഹകരണ ആശുപത്രിയിലും പിന്നീട് യുവതിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലും പരിശോധനകൾക്കായി പ്രവേശിപ്പിച്ചു.
കഴിഞ്ഞ 25നാണ് യുവതി തൃശൂരിലെ ആശുപത്രിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.