തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടിയതോടെ മോട്ടോർ വാഹന വകുപ്പിനെ സമ്പൂർണ ഡിജിറ്റലാക്കാൻ ഗതാഗത കമീഷണറുടെ നിർദേശം. നേരത്തെ വാഹൻ സാരഥി വന്നിട്ടും അപേക്ഷകർ മോേട്ടാർവാഹനവകുപ്പ് ഒാഫിസ് കയറിയിറങ്ങുന്നത് അവസാനിപ്പിച്ചിരുന്നില്ല. ഒടുവിൽ വകുപ്പിനെ സമ്പൂർണ ഡിജിറ്റലാക്കാൻ കോവിഡ് വേണ്ടിവന്നു.
പുതിയ സാഹചര്യത്തിൽ സേവനങ്ങളിൽ ഭൂരിഭാഗം ഒാൺലൈനായി നൽകാനാണ് നിർദേശം. ലോക്ഡൗണിനെ തുടർന്ന് സേവനങ്ങൾ നിർത്തിവെച്ച ഒാഫിസുകൾ രണ്ടാഴ്ച മുമ്പാണ് തുറന്നത്. ആളുകൾ വ്യാപകമായി എത്തിയതോടെ പല ഒാഫിസുകളിലും രോഗബാധയുണ്ടാവുകയും അടച്ചിടുകയും ചെയ്തു.
ഇതോടെ നിർബന്ധിത സാഹചര്യമുണ്ടായി. ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് നേരേത്തതന്നെ ഒാൺലൈനാണ്. ലേണേഴ്സ് ലൈസൻസ് റീ -ഇഷ്യൂ, ഡ്രൈവിങ് ലൈസൻസ് സ്ലോട്ട് ബുക്കിങ്, വാഹന നമ്പർ റിസർേവഷൻ, ലേലം, താൽക്കാലിക രജിസ്ട്രേഷൻ, ടൂറിസ്റ്റ് പെർമിറ്റ്, നികുതിയടവ്, ചെക് റിപ്പോർട്ടുകൾ, പിഴ സ്വീകരിക്കൽ എന്നിവയെല്ലാം ഇനി ഒാൺലൈനായി നിർവഹിക്കണം.
നികുതിയടവിൽ സാേങ്കതികതടസ്സം നേരിട്ടാൽ മേലുേദ്യാഗസ്ഥെൻറ അനുമതിയോടെ മാത്രം അേപക്ഷന് ഒാഫിസിൽ എത്താം. ഒാൺലൈൻ അപേക്ഷകർക്ക് പ്രിൻറ് എടുക്കാൻ കഴിയുന്ന രേഖകളിൽ ഒാഫിസറുടെ ഒപ്പ്, സീൽ എന്നിവ വേണ്ടതില്ലെന്നാണ് കമീഷണറുടെ സർക്കുലർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.