തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ വകുപ്പുകൾക്ക് കീഴിലെ പൊളിക്കേണ്ട വാഹനങ്ങളുടെ കണക്കെടുക്കാനും വില നിശ്ചയിക്കാനും മോട്ടോർ വാഹന വകുപ്പിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവ്. സർക്കാർ വാഹനങ്ങൾക്കൊപ്പം വിവിധ കുറ്റകൃത്യങ്ങളിൽ പിടികൂടി പൊലീസ് സ്റ്റേഷനിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ, എക്സൈസ്-ഫോറസ്റ്റ് വകുപ്പുകൾ പിടികൂടിയതിൽ അവകാശികളില്ലാത്ത വാഹനങ്ങൾ എന്നിവയടക്കം അടിസ്ഥാനവില നിശ്ചയിക്കാനും ഇവ കൂട്ടത്തോടെ വിറ്റൊഴിക്കാനുമാണ് തീരുമാനം. നിലവിൽ സർക്കാർ വാഹനങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം പൊതുമരാമത്ത് വകുപ്പിലെ മെക്കാനിക്കൽ എൻജിനീയർമാർക്കാണ്. ഇവരെ മാത്രം നിയോഗിക്കുന്നത് കാലതാമസമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ഈ അധികാരം മോട്ടോർ വാഹനവകുപ്പിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് നൽകി ഗതാഗത വകുപ്പ് ഉത്തരവിറക്കിയത്.
സംസ്ഥാനത്ത് 15,000ത്തോളം വാഹനങ്ങൾ ഈ ഗണത്തിലുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ 6000ത്തോളം പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചിട്ടവയാണ്. 15 വര്‍ഷത്തിലേറെ പഴക്കമുള്ള കെ.എസ്.ആർ.ടി.സിയുടെ 4714 ബസുകളും പൊളിക്കൽ കാത്തുകിടക്കുകയാണ്.നിലവിലെ പൊളിക്കൽ നയപ്രകാരം സർക്കാർ വാഹനങ്ങൾക്ക് മാത്രമാണ് 15 വർഷ നിബന്ധനയുള്ളത്. ഈ കാലാവധി തീരുംമുമ്പ് ലേലം ചെയ്താൽ വാങ്ങുന്ന സ്വകാര്യ വ്യക്തികൾക്ക് രജിസ്ട്രേഷൻ പുതുക്കി ഉപയോഗിക്കാനാകും. ഈ ലക്ഷ്യം കൂടി വില നിർണയ ദൗത്യത്തിനുണ്ട്. നിലവില്‍ ഇരുമ്പുവില മാത്രമാണ് 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളിൽ നിന്ന് സര്‍ക്കാറിന് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.