തൃശൂർ: പോളി കാർബണേറ്റ് പ്ലാസ്റ്റിക് ഉപയോഗിച്ച് വാഹന ആർ.സിയും ൈലസൻസും നിർമിക്കുന്ന മോട്ടോർ വാഹന വകുപ്പിെൻറ ഹൈടെക് കാർഡ് പദ്ധതി സ്തംഭിച്ചു. ലക്ഷക്കണക്കിന് വാഹന ഉപഭോക്താക്കളുടെ വിവര ചോർച്ച ഉൾപ്പെടെ ആശങ്ക ഉയർന്നതോടെയാണ് അച്ചടി കരാർ ഏറ്റെടുത്ത കേരള ബുക്സ് ആൻഡ് പബ്ലിഷിങ് ഹൗസിലെ (കെ.ബി.പി.എസ്) തുടർ നടപടികൾ സ്തംഭിച്ചത്.
പ്രവൃത്തി ഏറ്റെടുത്ത കെ.ബി.പി.എസ് പ്രിൻറിങ് ഉൾപ്പെടെ പലതും സ്വകാര്യ കമ്പനിക്ക് സബ് ടെൻഡർ നൽകാനുള്ള നീക്കത്തിലാണ്. പോളി കാർബണേറ്റ് പ്ലാസ്റ്റിക് കാർഡുകൾ പ്രിൻറ് ചെയ്യാനുള്ള കേന്ദ്രീകൃത ഉപകരണങ്ങൾക്കും അനുബന്ധ സംവിധാനങ്ങൾക്കുമാണ് കെ.ബി.പി.എസ് ജൂലൈ അവസാന വാരം സബ് ടെൻഡർ ചെയ്തത്.
കുറഞ്ഞ തുക ക്വാട്ട് ചെയ്ത പുണെ കേന്ദ്രീകരിച്ച കമ്പനിയുമായി ഏറെ ചർച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമായില്ല. ഇതിനിടെ വാഹന ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരാനുള്ള സാധ്യത സംബന്ധിച്ച ആരോപണങ്ങളുയർന്നതോടെ ടെൻഡർ നടപടി സ്തംഭിക്കുകയും ചിലത് റദ്ദു ചെയ്യുകയുമായിരുന്നു.
അതേസമയം, വിവര ചോർച്ച ആശങ്ക അസ്ഥാനത്താണെന്നും കെ.ബി.പി.എസ് സബ് ടെൻഡർ ചെയ്യുന്നത് അത്യന്താധുനിക അച്ചടിയന്ത്രം വാങ്ങാനും കാർഡിെൻറ അനുബന്ധ സാധനങ്ങൾക്കുമാണെന്ന് ജോയിൻറ് ട്രാൻസ്പോർട്ട് കമീഷണർ രാജീവ് പുത്തലത്ത് 'മാധ്യമ'ത്തോട് പറഞ്ഞു.
''ഒരു ഡാറ്റയും അവർക്ക് കൈമാറുന്നില്ല. നമ്മുടെ ലൈസൻസ്, ആർ.സി സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കുന്നത് ഡൽഹിയിലെ നാഷനൽ ഇൻഫോമാറ്റിക്സ് സെൻററിലാണ് (എൻ.ഐ.സി). പ്രിൻറ് ചെയ്യാനുള്ള ഡാറ്റ മാത്രമേ നൽകുന്നുള്ളൂ. മെയിൻ ഡാറ്റ എൻ.ഐ.സിയിൽ തന്നെ''- അദ്ദേഹം പറഞ്ഞു.
അതേസമയം, ടെൻഡർ ക്ഷണിച്ചതിൽ പലതും സാങ്കേതികവിദ്യ കൈമാറുന്നതും പ്രവൃത്തി നടത്താനുമായിരുന്നുവെന്നാണ് ആക്ഷേപം. കെ.ബി.പി.എസ് അധികൃതരെ ഇക്കാര്യത്തിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ തയാറായില്ല.
സുരക്ഷ ആവശ്യമായ ലോട്ടറി ഉൾപ്പെടെ അച്ചടിക്കുന്നത് കെ.പി.ബി.എസായതിനാലാണ് മോട്ടോർ വാഹന വകുപ്പ് കാർഡുകളുടെ അച്ചടി ചുമതല അവർക്ക് നൽകിയത്. കെ.ബി.പി.എസിന് ഈ പ്രവൃത്തിയിൽ മുൻപരിചയമില്ല. ഇത് യാഥാർഥ്യമായാൽ വിദേശങ്ങളിലേത് പോലെ ആർ.സിയും ൈലസൻസും പോളി കാർബണേറ്റ് പ്ലാസ്റ്റിക് കാർഡിൽ നിർമിക്കുന്ന, ഹോളോഗ്രാം സുരക്ഷയോടുകൂടിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകും കേരളം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.