ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രിക മരിച്ചു

അങ്കമാലി: എം.സി റോഡിൽ വേങ്ങൂരിൽ ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രിക മരിച്ചു. അങ്കമാലി സെന്‍റ് വിൻസന്‍റ് ഡീ പോൾ നഗറിൽ താമസിക്കുന്ന കറുകുറ്റി ആഴകം സ്വദേശിനിയായ മാളിയേക്കൽ വീട്ടിൽ റോസിയാണ് (60) മരിച്ചത്.

വേങ്ങൂർ വിശ്വജ്യോതി സ്കൂളിന് സമീപം ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടം. അവിവാഹിതയായ റോസി ആഴകത്തെ വീട്ടിലേക്ക് സഹോദരിയുടെ മകന്‍റെ ബൈക്കിന് പിന്നിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അവർ തൽക്ഷണം മരിച്ചു.

ബൈക്കോടിച്ച യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച നടക്കും.

Tags:    
News Summary - Motorcyclist dies after being hit by a tanker lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.