കോൺഗ്രസ്​ വിമതനെ ചെയർമാനാക്കാൻ നീക്കം; പത്തനംതിട്ട നഗരസഭയിൽ എൽ.ഡി.എഫ്​ ഭരണംപിടിക്കാൻ സാധ്യത

പ​ത്ത​നം​തി​ട്ട: ആ​ർ​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണം​പി​ടി​ക്കാ​ൻ ക​രു​നീ​ക്ക​ങ്ങ​ളു​മാ​യി എ​ൽ.​ഡി.​എ​ഫ്​ കോ​ൺ​ഗ്ര​സ്​ വി​മ​ത​ൻ കെ.​ആ​ർ. അ​ജി​ത്​​കു​മാ​റി​നെ ചെ​യ​ർ​മാ​നാ​ക്കി ഭ​ര​ണം​നേ​ടാ​നാ​ണ്​ നീ​ക്കം.

അ​തേ​സ​മ​യം ഭ​ര​ണം പി​ടി​ക്കാ​നു​ള്ള കാ​ര്യ​മാ​യ നീ​ക്ക​ങ്ങ​ളൊ​ന്നും യു.​ഡി.​എ​ഫി​ൽ​നി​ന്നു​ണ്ടാ​യി​ട്ടി​ല്ല. കെ.​ആ​ർ. അ​ജി​ത്​​കു​മാ​റി​ന്​ എ​ൽ.​ഡി.​എ​ഫ്​ ചെ​യ​ർ​മാ​ൻ​സ്ഥാ​നം വാ​ഗ്​​ദാ​നം ചെ​യ്​​ത​താ​യാ​ണ്​ സൂ​ച​ന. യു.​ഡി.​എ​ഫി​ൽ​നി​ന്ന്​ ആ​രും സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്ന്​ അ​ജി​ത്​​കു​മാ​റി​​ന്​ ഒ​പ്പ​മു​ള്ള​വ​ർ പ​റ​യു​ന്നു.

നാ​ല്​ അം​ഗ​ങ്ങ​ളു​ള്ള എ​സ്.​ഡി.​പി.​ഐ ഇ​രു​മു​ന്ന​ണി​ക​ളോ​ടും അ​ടു​പ്പ​മോ അ​ക​ൽ​ച്ച​യോ ഇ​ല്ലെ​ന്ന്​ പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ഭ​ര​ണ​സ്തം​ഭ​നം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​മെ​ന്നും പ​റ​യു​ന്നു. ഇ​തോ​ടെ അ​ജി​ത്​​കു​മാ​റി​നെ ചെ​യ​ർ​മാ​നാ​ക്കി ഭ​ര​ണം​പി​ടി​ക്കാ​നു​ള്ള എ​ൽ.​ഡി.​എ​ഫ്​ ശ്ര​മ​ത്തി​ന്​ എ​തി​രാ​യി എ​സ്.​ഡി.​പി.​ഐ നി​ൽ​ക്കി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​യി.

ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന്​ എ​സ്.​ഡി.​പി.​ഐ വി​ട്ടു​നി​ന്നേ​ക്കു​മെ​ന്ന​ അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ട്. അ​ത്​ എ​ൽ.​ഡി.​എ​ഫി​ന്​ സ​ഹാ​യ​മാ​കും. മ​റ്റൊ​രു സ്വ​ത​ന്ത്ര ഇ​ന്ദി​രാ​മ​ണി​യും എ​ൽ.​ഡി.​എ​ഫി​നൊ​പ്പം നി​ൽ​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന.

32 അം​ഗ ന​ഗ​ര​സ​ഭ​യി​ൽ എ​ൽ.​ഡി.​എ​ഫ്​ 13, യു.​ഡി.​എ​ഫ്​ 13, എ​സ്.​ഡി.​പി.​ഐ നാ​ല്, സ്വ​ത​ന്ത്ര​ർ ര​ണ്ട്​​ എ​ന്നി​ങ്ങ​നെ​യാ​ണ്​ ക​ക്ഷി​നി​ല. വി​മ​ത​രെ​യും മു​ന്ന​ണിെ​ക്ക​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​യും തി​രി​കെ​യെ​ടു​ത്ത്​ പ​ദ​വി​ക​ൾ ന​ൽ​കു​ന്ന​താ​ണ്​ ഇ​ത്ര​യേ​റെ വി​മ​ത​രും കാ​ലു​വാ​ര​ലും ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ്​ കോ​ൺ​ഗ്ര​സി​നെ​തി​രെ ഘ​ട​ക​ക​ക്ഷി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന പ്ര​ധാ​ന പ​രാ​തി.

കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​ത്തി​ലും ഈ ​പ്ര​വ​ണ​ത​ക്കെ​തി​രെ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ളും ക​ലാ​പ​വും ഉ​യ​രു​ന്നു​ണ്ട്. ഇ​താ​ണ്​​ വി​മ​ത​രെ കൂ​ട്ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഡി.​സി.​സി നേ​തൃ​ത്വ​ത്തി​ൽ​നി​ന്ന്​ ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള കാ​ര​ണം.

കെ.​ആ​ർ. അ​ജി​ത്​​കു​മാ​ർ, ഇ​ന്ദി​രാ​മ​ണി, ആ​മി​ന ഹൈ​ദ​രാ​ലി എ​ന്നി​വ​രാ​ണ്​ കോ​ൺ​ഗ്ര​സ്​ വി​മ​ത​രാ​യി​ വി​ജ​യി​ച്ച​ത്. ആ​മി​ന ഹൈ​ദ​രാ​ലി​ക്ക്​ എ​സ്.​ഡി.​പി​ഐ പി​ന്തു​ണ ഉ​ണ്ടാ​യി​രു​ന്നു. അ​വ​ർ ത​ങ്ങ​ളു​ടെ കൂ​ടെ​യാ​ണെ​ന്ന്​ എ​സ്.​ഡി.​പി.​ഐ ജി​ല്ല നേ​തൃ​ത്വം അ​വ​കാ​ശ​പ്പെ​ടു​ന്നു​മു​ണ്ട്.

എ​സ്.​ഡി.​പി.​ഐ പോ​ലു​ള്ള വ​ർ​ഗീ​യ​ക​ക്ഷി​ക​ളു​മാ​യി ഒ​രു ബ​ന്ധ​വു​മു​ണ്ടാ​കി​ല്ലെ​ന്ന്​ സി.​പി.​എം ജി​ല്ല നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 

Tags:    
News Summary - Move to make Congress rebel chairman; LDF likely to rule Pathanamthitta municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.