കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ അപകട പശ്ചാത്തലത്തിൽ താൽക്കാലികമായി ഏർപ്പെടുത്തിയ നിയന്ത്രണത്തിെൻറ പേരിൽ സംസ്ഥാനത്തെ ഹജ്ജ് പുറപ്പെടൽ കേന്ദ്രം കണ്ണൂരിലേക്ക് മാറ്റാൻ നീക്കം. വ്യാഴാഴ്ച മന്ത്രി വി. അബ്ദുറഹ്മാൻ കേന്ദ്ര വ്യോമയാന മന്ത്രിയെയും കേന്ദ്ര ഹജ്ജ് മന്ത്രിയെയും സന്ദർശിച്ചപ്പോൾ കരിപ്പൂരിൽ ഇക്കുറി ഇല്ലെങ്കിൽ കണ്ണൂരിൽ താൽക്കാലികമായി അനുവദിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്.
സംസ്ഥാനത്ത് കരിപ്പൂരിലും കൊച്ചിയിലുമായിരുന്നു പുറപ്പെടൽ കേന്ദ്രങ്ങളുണ്ടായിരുന്നത്. എന്നാൽ, ഇത്തവണ കൊച്ചി മാത്രമാണുള്ളത്. കരിപ്പൂരിൽ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. ഈ സാഹചര്യത്തിലാണ് കരിപ്പൂരിന് പകരം കണ്ണൂരിന് വേണ്ടി സർക്കാർ ശ്രമം നടത്തുന്നത്. കണ്ണൂരിലും പുറപ്പെടൽ കേന്ദ്രം അനുവദിക്കണമെന്ന് മുഖ്യമന്ത്രിയടക്കം നേരത്തേ ആവശ്യപ്പെട്ടിരുന്നു.മഹാരാഷ്ട്ര, കർണാടക, കേരളം എന്നിവിടങ്ങളിൽ മാത്രമാണ് രണ്ട് കേന്ദ്രങ്ങൾ അനുവദിച്ചിരുന്നത്.
പുറപ്പെടൽ കേന്ദ്രങ്ങൾ പരമാവധി കുറക്കുന്ന നയമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. കരിപ്പൂരിന് വേണ്ടി മുറവിളി ശക്തമായതോടെയാണ് സംസ്ഥാന ഇടപെടലുണ്ടായത്. എന്നാൽ കരിപ്പൂരല്ലെങ്കിൽ കണ്ണൂരിൽ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യം സർക്കാർ മുന്നോട്ടു വെക്കുേമ്പാൾ അത് കരിപ്പൂരിനെ അവഗണിക്കാനാണെന്ന വിമർശനവും ഉയരുന്നുണ്ട്. കരിപ്പൂരിലെ നിലവിലെ സാഹചര്യം ഉപയോഗിച്ചാണ് കണ്ണൂരിൽ അനുമതി നേടിയെടുക്കാൻ ശ്രമം നടക്കുന്നത്. ഇത് യാഥാർഥ്യമായാൽ ഹജ്ജ് സർവിസ് ഉപയോഗിച്ച് കണ്ണൂരിൽ വിദേശവിമാന കമ്പനികൾക്ക് അനുമതി നേടിയെടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.