കൽപറ്റ: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും എഴുത്തുകാരനും പാർലെമൻറംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാര്‍ എം.പി ഇനി ജ്വലിക്കുന്ന ഓർമ. കൽപറ്റ പുളിയാർമലയിൽ കുടുംബ ശ്മശാനത്തിലെ ചിതയിൽ ഭൗതിക ശരീരം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ലയിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മകൻ എം.വി. ശ്രേയാംസ്കുമാർ ചിതക്ക് തീകൊളുത്തി. ജൈന മതാചാര പ്രകാരമായിരുന്നു ചടങ്ങുകൾ. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം സാമൂഹിക അകലം പാലിച്ച് അന്തിമോപചാരമർപ്പിച്ചു.
വ്യാഴാഴ്ച രാത്രി 11മണിയോടെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച വീരേന്ദ്രകുമാറിെൻറ മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് പുളിയാർമലയിലെ വസതിയിൽ എത്തിച്ചത്. ഭാര്യ ഉഷ, മക്കളായ എം.വി. ശ്രേയാംസ് കുമാർ, ആശ, നിഷ, ജയലക്ഷ്മി എന്നിവർ മൃതദേഹം വഹിച്ച ആംബുലൻസിനെ അനുഗമിച്ചിരുന്നു.
വീട്ടിൽ രണ്ടര മണിക്കൂറോളം പൊതുദർശനമുണ്ടായി. സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധാനം ചെയ്ത് മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ അന്തിമോപചാരമർപ്പിച്ചു. മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എ.കെ. ശശീന്ദ്രന്‍ റീത്ത് സമര്‍പ്പിച്ചു. ഗവര്‍ണര്‍ക്കും സംസ്ഥാന സര്‍ക്കാറിനും ജില്ല ഭരണകൂടത്തിനും വേണ്ടി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല റീത്ത് സമര്‍പ്പിച്ചു.
എം.പിമാരായ കെ. സുധാകരന്‍, ജോസ്. കെ മാണി, എം.എല്‍.എമാരായ പി.ജെ. ജോസഫ്, സി.കെ. നാണു, സി.കെ. ശശീന്ദ്രന്‍, ഒ.ആര്‍. കേളു, ഐ.സി. ബലകൃഷ്ണന്‍, വി.പി. സജീന്ദ്രന്‍, ഇ.കെ. വിജയന്‍, ഷാഫി പറമ്പില്‍, കെ.എം. ഷാജി, എഴുത്തുകാരൻ ഒ.കെ. ജോണി, കെ.സി.ബി.സി സെക്രട്ടറി ജനറൽ ബിഷപ് ഡോ. മാർ തോമസ്, കെ.പി.സി.സി വൈസ് പ്രസിഡൻറ് കെ.സി. റോസക്കുട്ടി ടീച്ചർ, കാർഷിക പുരോഗമന സമിതി ചെയർമാൻ പി.എം. ജോയി, ആര്യാടൻ ഷൗക്കത്ത്, സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, ഡി.സി.സി ഭാരവാഹികളായ പി.പി. ആലി, കെ.എൽ. പൗലോസ്, എം.എ. ജോസഫ്, സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പി.പി.എ. കരിം, ഹരിതസേന ഡയറക്ടർ അബ്രഹാം ബെൻഹർ, ലോക്താന്ത്രിക് പാർട്ടി നേതാവ് കെ. കുഞ്ഞാലി, സംവിധായകൻ രഞ്ജിത്, നടന്മാരായ ജോയ് മാത്യു, സുരേഷ്, പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് തിക്കോടി, മുനീർ വടകര തുടങ്ങിയവർ വീരേന്ദ്രകുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖരും സാഹിത്യകാരന്മാരും അടക്കം നിരവധി പേർ അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.