തിരുവനന്തപുരം: മാറാട് കലാപത്തിെൻറ രക്തക്കറ കൈകളിൽ നിന്ന് കഴുകി കളഞ്ഞിട്ട് വേണം കോടിയേരിയും കെ.പി.എ മജീദും ഉൾപ്പടെയുള്ളവർ ബി.ജെ.പിയെ ഉപദേശിക്കാൻ ഇറങ്ങേണ്ടതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. മാറാട് കലാപം ഉൾപ്പടെ നിരവധി കലാപങ്ങളിൽ ഇരു പാർട്ടികളുടേയും നേതാക്കൻമാർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുള്ളതാണ്. ഇത് മറച്ചു വെച്ച് ബി.ജെ.പിക്കും അതിെൻറ ദേശീയ അധ്യക്ഷനുമെതിരെ ഇവർ അപവാദ പ്രചരണത്തിൽ ഏർപ്പെടുകയാണ്. അമിത്ഷായുടെ വരവ് ഇടത് വലത് മുന്നണികൾക്ക് സൃഷ്ടിച്ച പരിഭ്രാന്തിയുടെ ലക്ഷണമാണിത്. തികച്ചും സംഘടനാപരമായ സന്ദര്‍ശനത്തെപ്പോലും പ്രതിപക്ഷം ഭയക്കുകയാണ്.
ബി.ജെ.പി ഇരുമുന്നണികൾക്കും വെല്ലുവിളിയാണെന്ന് അവർ തന്നെ സമ്മതിച്ചിരിക്കുകയാണ്. ദേശീയ അധ്യക്ഷെൻറ വരവ് പരിഭ്രാന്തി സൃഷ്ടിച്ചത് ന്യൂനപക്ഷങ്ങൾക്കല്ല കോടിയേരിക്കും രമേശ് ചെന്നിത്തലക്കും കെ.പി.എ മജീദിനുമാണ്. അമിത്ഷായുടെ വരവിനെ ക്രിയാത്മകമായി എതിർക്കേണ്ടതിന് പകരം ന്യൂനപക്ഷങ്ങളെ ചൂണ്ടിക്കാട്ടി വിമർശിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നതിലുള്ള പരിഭ്രാന്തിയാണ് ഇവരുടെ വാക്കുകളിലുള്ളത്. കേരളത്തിന് റെക്കോഡ് തുക കേന്ദ്രസഹായം നൽകിയതിനെപ്പറ്റി അമിത്ഷാ പറഞ്ഞതിനെതിരെ എന്തെങ്കിലും മുഖ്യമന്ത്രിക്ക് പറയാനുണ്ടോയെന്ന് രമേശ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.