കോഴിക്കോട്: മലയാള ഭാഷയെയും കേരളീയ കലാസാംസ്കാരിക മേഖലകളെയും ഒരുപോലെ ധന്യമാക്കിയ മഹാ സർഗ്ഗപ്രതിഭ എം.ടി. വാസുദേവൻ നായരുടെ വിയോഗം ഒരു യുഗത്തിന്റെ അന്ത്യത്തെയാണ് അടയാളപ്പെടുത്തുന്നതെന്ന് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി അനുസ്മരിച്ചു. ലോക സാഹിത്യത്തിന്‍റെ നെറുകയിലേക്ക് മലയാളഭാഷയെയും സാഹിത്യത്തെയും വളർത്തിയെടുത്ത എം.ടി ധൈഷണിക പ്രതിഭകളെയും സാധാരണക്കാരെയും ഒരുപോലെ സ്വാധീനിച്ച അപൂർവ്വ സർഗ്ഗ തേജസാണ്.
നമ്മുടെ കാലഘട്ടത്തിന്‍റെ സംവേദന ശേഷിക്കു മുന്നിൽ പുതിയ സൗന്ദര്യ മാതൃകകൾ സൃഷ്ടിച്ച അനുഗ്രഹീത എഴുത്തുകാരനാണ് എം.ടി. മലയാളി മനസ്സിനെയും കേരളീയ ജീവിതത്തെയും ഇത്രയും ആഴത്തിൽ സ്പർശിച്ച എം.ടി മതനിരപേക്ഷതയുടെയും മാനവ സ്നേഹത്തിന്റെയും ഉദാത്ത മാതൃകകളാണ് അപാരമായ ആവിഷ്കാര ഭംഗിയോടെ നമുക്ക് അനുഭവവേദ്യമാക്കി തന്നതെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്‍റ് അഹമ്മദ് ദേവർകോവിൽ എം.എൽ.എയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.