???????? ???????

വീണുകിട്ടിയ 25 പവന്‍ സ്വര്‍ണവും അരലക്ഷം രൂപയും തിരികെ നല്‍കി രണ്ടാം ക്ലാസുകാരന്‍

കൊടുവള്ളി: മദ്റസയില്‍ പോകവെ റോഡരികില്‍നിന്ന് വീണുകിട്ടിയ സ്വര്‍ണവും പണവുമടങ്ങിയ ബാഗ് ഉടമക്ക് തിരികെ നല്‍കി രണ്ടാം ക്ളാസ് വിദ്യാര്‍ഥി മാതൃകയായി. ആരാമ്പ്രം ഉണ്ണിരിക്കുന്നുമ്മല്‍ കുമ്മങ്ങോട് റംലയുടെ മകനും പുള്ളിക്കോത്ത് ഇര്‍ഷാദുല്‍ മുസ്ലിമീന്‍ മദ്റസ മൂന്നാംതരം വിദ്യാര്‍ഥിയുമായ മുഹമ്മദ് സിനാനാണ് (ഏഴ്) ലേഡീസ് ബാഗ് ലഭിച്ചത്. പടനിലം ജി.എം.എല്‍.പി സ്കൂള്‍ രണ്ടാം ക്ളാസ് വിദ്യാര്‍ഥികൂടിയായ സിനാന്‍ കഴിഞ്ഞ ദിവസം സന്ധ്യക്ക് മദ്റസയിലേക്ക് പോകവെയാണ് റോഡരികില്‍നിന്ന് ഇത് കിട്ടിയത്.

തുടര്‍ന്ന് കുട്ടി ഇത് വീട്ടില്‍ കൊണ്ടുപോയി മാതാവിനെ ഏല്‍പിക്കുകയായിരുന്നു. മാതാവ് ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് 25 പവന്‍ സ്വര്‍ണവും 55,000 രൂപയും രണ്ട് മൊബൈല്‍ ഫോണും കണ്ടത്. ബാഗില്‍നിന്ന് ലഭിച്ച തുണ്ടുകടലാസില്‍ കണ്ട ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് ഉടമയെ കണ്ടത്തെി സ്വര്‍ണവും പണവും തിരികെ നല്‍കുകയായിരുന്നു. ചോലക്കരത്താഴം സ്വദേശിനിയുടെതായിരുന്നു ബാഗ്. ബൈക്കില്‍ സഞ്ചരിക്കവെയാണ് ഇത് നഷ്ടപ്പെട്ടത്.

 

Tags:    
News Summary - muhammed sinan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.