മുല്ലപെരിയാർ ജലനിരപ്പ് കുറക്കില്ലെന്ന് തമിഴ്നാട്

തിരുവനന്തപുരം: മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്ന കേരളത്തിന്‍റെ ആവശ്യം തമിഴ്നാട് സർക്കാർ തള്ളി. അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തില്ലെന്നും 142 അടിയിൽ നിലനിർത്തുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. 

ജലനിരപ്പ് 142 അടിയായി നിലനിർത്താനുള്ള അവകാശം സുപ്രീംകോടതി നൽകിയിട്ടുണ്ട്. കോടതി വിധി പ്രകാരം മുന്നോട്ടു പോകും. മുല്ലപെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ തമിഴ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. 

അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ കൊണ്ടു വരണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ജലനിരപ്പ് ഉയർന്നതിന്‍റെ തുടർന്ന് മുല്ലപെരിയാർ അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കുകയാണ്. 

അതേ സമയം, മുല്ലപ്പെരിയാറിൽ ജലനിരപ്പ്​ ഉയരുന്നതി​​െൻറ പശ്ചാത്തലത്തിൽ വെള്ളിയാഴ്​ച രാവിലെ യോഗംവിളിച്ചു ചേർക്കാൻ സുപ്രീം കോടതി ഉന്നതാധികാര സമിതിയോട്​ നിർദേശിച്ചു​.

Tags:    
News Summary - Mullaperiyar dam water level is not increased says Tamilnadu Govt -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.