കണ്ണൂർ/വടകര: നരേന്ദ്രമോദിക്കും പിണറായി വിജയനും ഇടയിലെ പാലമാണ് ഡി.ജി.പി ലോക്നാഥ് െബഹ്റയെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയും ആർ.എസ്.എസും തമ്മിൽ ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. ഇശ്റത്ത് ജഹാന്‍ കേസില്‍ നടത്തിയ അന്വേഷണത്തെക്കുറിച്ച് ബെഹ്റ വ്യക്തമാക്കണം.
എൻ.െഎ.എയിൽനിന്ന് അവധിയെടുത്തോയെന്നും ഡി.ജി.പി വ്യക്തമാക്കണം. അവധിയെടുത്തെങ്കില്‍ എന്തിനെന്ന് തുറന്നുപറയണം. മുഖ്യമന്ത്രി ഡൽഹിയിൽനിന്ന് പ്രധാനമന്ത്രിയെ കണ്ട് മടങ്ങിയെത്തി ആദ്യം ഒപ്പുെവച്ച ഫയൽ െബഹ്റയെ ഡി.ജി.പിയായി നിയമിച്ചുള്ളതാണ്. ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുജറാത്തിൽ അമിത് ഷായും നരേന്ദ്ര മോദിയും നടത്തിയ നരഹത്യയെ വെള്ളപൂശിയ എൻ.െഎ.എ റിപ്പോർട്ടിന് പ്രത്യുപകാരമായാണ് െബഹ്റയെ കേരള ഡി.ജി.പിയാക്കിയതെന്ന് മുല്ലപ്പള്ളി നേരത്തെ വടകരയിൽ പറഞ്ഞു.
യൂത്ത് ലീഗ് യുവജന യാത്രക്ക് നല്‍കിയ സ്വീകരണത്തിലായിരുന്നു പ്രതികരണം. പ്രധാനമന്ത്രിയും അമിത് ഷായും കൂട്ടുപ്രതികളായ കേസുകളിൽ അവരെ വെള്ളപൂശാൻ അന്ന് അവിടെ എൻ.െഎ.എ ഉദ്യോഗസ്ഥനായിരുന്ന െബഹ്റ തയാറാക്കിയ റിപ്പോർട്ട് ഞങ്ങൾക്കൊക്കെ വിസ്മയമുളവാക്കിയതാണ്. അതിെൻറ പ്രത്യുപകാരമാണ് ഡി.ജി.പി പദവിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.