തിരുവനന്തപുരം: എൻ.എസ്.എസിന് രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ജി. സുകുമാരൻ നായരുടെ നിലപാട് മതിപ്പുള്ളതാണ്. രാഷ്ട്രീയ പാർട്ടിയുടെ ആഭ്യന്തര കാര്യത്തിൽ അദ്ദേഹം ഇടപെടാറില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 100 സീറ്റുകളിൽ വിജയിക്കും. ലോക്സഭ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റ് യു.ഡി.എഫ് നേടിയിരുന്നു. തെരഞ്ഞെടുപ്പ് സർവേകൾ സംസ്ഥാന സർക്കാറിനെ സഹായിക്കാനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
തുടർഭരണമുണ്ടായാൽ സി.പി.എം നശിക്കുമെന്ന എ.കെ. ആന്‍റണിയുെട പ്രസ്താവനയോട് യോജിക്കുന്നു. ബംഗാളിലെ സി.പി.എമ്മിന്‍റെ പതനം അതിന് തെളിവാണ്. സംസ്ഥാനത്ത് തുടർഭരണം ഉണ്ടായാൽ ബി.ജെ.പിയുടെ സ്വാധീനം വർധിക്കുമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ഈ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് സി.പി.എം ജയിക്കുമെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ ആരെയും കിട്ടില്ല. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ കൃത്യമായ ധാരണയുണ്ട്. ബി.ജെ.പി നേതാവ് അമിത് ഷാ കേരളത്തിലെത്തിയത് സി.പി.എമ്മുമായി ഡീൽ ഉറപ്പിക്കാനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.