ശൈലജക്കെതിരായ മുല്ലപ്പള്ളിയുടെ പരാമർശത്തിൽ കോൺഗ്രസിൽ അതൃപ്തി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരായ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പരാമർശത്തിൽ കോൺഗ്രസിൽ അതൃപ്തി. മുല്ലപ്പള്ളിയുടെ പരമാർശം ശരിയായില്ലെന്നാണ് കോൺഗ്രസിന്‍റെ വിലയിരുത്തൽ. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ  വ്യക്തിപരമായ പരാമർശങ്ങളിലേക്കും അതിനെ തുടർന്നുള്ള വിവാദങ്ങളിലേക്കും പോയത് ശരിയല്ലെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന.

പ്രവാസി വിഷയവും കെ.എസ്.ഇ.ബി ചാർജ് വിഷയവും ഉയർത്തിക്കൊണ്ട് ജനങ്ങൾക്കിടയിൽ നല്ല ഇമേജാണ് പ്രതിപക്ഷത്തിന് ഇപ്പോഴുള്ളത്. അതിന്‍റെ ശോഭ കെടുത്തുന്നതായി മുല്ലപ്പള്ളിയുടെ പരാമർശമെന്നും പാർട്ടിയിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്. മാധ്യമങ്ങളോടും മറ്റും ഈ പരാമർശത്തെക്കുറിച്ച് പ്രതികരണത്തിന് മുതിരേണ്ടെന്നാണ് നേതാക്കളുടെ നിലപാട്. എന്തെങ്കിലും വിശദീകരിക്കാനോ തിരുത്താനോ ഉണ്ടെങ്കിൽ മുല്ലപ്പള്ളി തന്നെ ചെയ്യട്ടെ എന്നാണ് നേതാക്കളുടെ ഇടയിലുള്ള പൊതുവായ ധാരണ. 

നി​പ കാ​ല​ത്ത്​  നി​പ രാ​ജ​കു​മാ​രി എ​ന്ന ​പ​ദ​വി​ക്ക് മ​ത്സ​ര​ിച്ചതുപോലെ ഇ​പ്പോ​ൾ കോ​വി​ഡ്​ റാ​ണി എ​ന്ന പേ​രി​നാ​യി പ​രി​ശ്ര​മി​ക്കു​കയാണ് ആരോഗ്യമന്ത്രി എന്നായിരുന്നു മുല്ലപ്പള്ളിയുടെ പരിഹാസം. നി​പ രോ​ഗം കോ​ഴി​ക്കോ​ട്​ പി​ടി​പെ​ട്ട കാ​ല​ത്ത്​ അ​തി​​​െൻറ എ​ല്ലാ ക്രെ​ഡി​റ്റും പ​ല​രും അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള ഒ​രു​കൂ​ട്ടം ഡോ​ക്​​ട​ർ​മാ​രും ന​ഴ്​​സു​മാ​രു​മാ​ണ്​ ​േരാ​ഗ​പ്ര​തി​രോ​ധ​ത്തി​ന്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഗസ്​​റ്റ് ആ​ർ​ട്ടി​സ്​​റ്റ്​ എ​ന്ന നി​ല​യി​ലാ​ണ്​ ആ​രോ​ഗ്യ​മ​ന്ത്രി അ​വി​ടെ ത​മ്പ​ടി​ച്ച​തെന്നും മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചിരുന്നു. രമേ​ശ് ചെ​ന്നി​ത്ത​ല ന​ട​ത്തു​ന്ന ഉ​പ​വാ​സ സ​മ​ര​​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം. 

മുല്ലപ്പള്ളിയുടെ  പ്രസ്​താവനക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനമാണ്​ ഉയർന്നത്​. തൊഴിൽ രംഗത്തെ സ്​ത്രീകൾക്കെതിരായ അതിക്രമത്തി​​​െൻറ പരിധിയിൽ ഉൾപ്പെടുത്തി നിയമ നടപടി സ്വീകരിക്കണമെന്ന അഭിപ്രായമടക്കം ഉയർന്നു. എന്നാൽ താൻ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നായിരുന്നു വെള്ളിയാഴ്ച വൈകീട്ട് വരെ മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞത്. 

Tags:    
News Summary - MUllappally Vs Shailaja- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.