കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോഗ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം സ്ത്രീവിരുദ്ധമല്ലെന്ന് കെ.പി.സി.സി വക്താവും എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി കെ.കെ. ശൈലജ സ്ത്രീത്വത്തിെൻറ പ്രതീകമൊന്നുമല്ല. ഭരണവൈകല്യങ്ങള്‍ തുറന്നുപറയുമ്പോള്‍ അതിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് അസഹിഷ്ണുതയും ഫാഷിസവുമാണ്.
സ്വന്തം പാർട്ടിയിലെതന്നെ സ്ത്രീകളെ അപമാനിക്കുന്നവരെ പ്രമോഷൻ നൽകി സംരക്ഷിച്ചയാളാണ് മുഖ്യമന്ത്രി. എൽ.ഡി.എഫ് കൺവീനറും കേരളത്തിലെ മന്ത്രിമാരും നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ആരും മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളെ മാടിവിളിച്ച മുഖ്യമന്ത്രിയിപ്പോൾ അവരിപ്പോഴിങ്ങോട്ടു വേരണ്ട എന്നാണ് ആഗ്രഹിക്കുന്നത്.
മാർക്സിസ്റ്റ് പാർട്ടിയുടെ ചട്ടുകംപോലെയാണ് നിപ ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ ഭർത്താവ് സജീഷിെൻറ പെരുമാറ്റം. ലിനിയുടെ വീട്ടിൽ ആദ്യം പോയത് ഡി.സി.സി പ്രസിഡൻറാണ്. ഫോണില്‍ വിളിച്ച് വിവരമറിഞ്ഞത് മുല്ലപ്പള്ളി രാമചന്ദ്രനാണ്. ലിനിയുടെ കുടുംബത്തിന് സാമ്പത്തികസഹായം അനുവദിക്കണമെന്നും ഭർത്താവ് സജീഷിന് സർക്കാർ ജോലി നൽകണമെന്നും ആവശ്യപ്പെട്ടത് കോൺഗ്രസാണെന്ന് ഉണ്ണിത്താൻ പറഞ്ഞു.
കെ.പി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ്, കെ.പി. അനിൽകുമാർ, അഡ്വ. പി.എം. നിയാസ്, കെ. പ്രവീൺകുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.