എടക്കര: പ്രളയ പുനരധിവാസം ജലരേഖയായി, മുണ്ടേരി ഉള്‍വനത്തിലെ ആദിവാസികളുടെ ദുരിതത്തിന് പരിഹാരമായില്ല. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ പ്രളയത്തില്‍ മുണ്ടേരി വനത്തിലെ കുമ്പളപ്പാറ, വാണിയംപുഴ, തരിപ്പപ്പൊട്ടി, ഇരുട്ടുകുത്തി, ഫാമിനുള്ളിലെ തണ്ടന്‍കല്ല് എന്നീ അഞ്ച് പട്ടികവര്‍ഗ കോളനികളില്‍ വെള്ളംകയറി വ്യാപക നാശം നേരിട്ടിരുന്നു. ഇരുട്ടുകുത്തി പാലം ഒലിച്ച് പോയതോടെ ഒറ്റപ്പെട്ട ആദിവാസി കോളനികളില്‍ ഹെലികോപ്ടറിലാണ് അഞ്ചുദിവസത്തിനുശേഷം കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും എത്തിച്ചത്.
പ്രളയം നടക്കിത്തുടച്ചതോടെ ഭീതിയിലായ ആദിവാസികള്‍ തങ്ങള്‍ക്ക് സുരക്ഷിതമായ പുതിയ വാസസ്ഥലം അനുവദിക്കണമെന്ന് ജില്ല ഭരണകൂടം വാണിയംപുഴ കോളനിയില്‍ നടത്തിയ പ്രളയ പുനരധിവാസ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നാല് വര്‍ഷം മുമ്പ് തയാറാക്കി നടപ്പാകാത്ത കോളനിവികസന പദ്ധതി പൊടിതട്ടിയെടുത്താണ് ജില്ല ഭരണകൂടം അന്ന് യോഗത്തിനത്തെിയത്. ആദിവാസികള്‍ക്ക് പുതിയ വാസസ്ഥലം സംബന്ധിച്ച് അന്തിമമായൊരു തീരുമാനം ജില്ല ഭരണകൂടമോ, വനംവകുപ്പോ കൈക്കൊണ്ടില്ല. പ്രളയത്തില്‍ നിന്ന് രക്ഷ തേടി കുന്നിന് മുകളില്‍ താല്‍ക്കാലികമായി ആദിവാസികള്‍ ഷെഡ് നിര്‍മിച്ചത് വരെ വനം കൈയേറ്റമെന്ന നിലയിലാണ് ഡി.എഫ്.ഒ കണ്ടത്.
സുരക്ഷിതമായ സ്ഥലം കണ്ടെത്തി ആദിവാസികള്‍ക്ക് പതിച്ച് നല്‍കുന്നതിനും വീടകുള്‍ നിര്‍മിക്കുന്നതിനും കാലതാമസമെടുക്കുമെന്ന് അന്ന് ജില്ല കലക്ടര്‍ അറിയിച്ചിരുന്നു. എന്നാല്‍, അടുത്ത വര്ഷക്കാലമത്തെിയിട്ടും ഒരു നടപടിയുമുണ്ടായില്ല. വേനലായതോടെ കുമ്പളപ്പാറ കോളനിക്കാര്‍ വീടുകളില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത് അവിടെയാണ് താമസിക്കുന്നത്. തരിപ്പപ്പൊട്ടി, വാണിയംപുഴ കോളനിക്കാര്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കനിവിനായി കാത്തുനില്‍ക്കാതെ സ്വന്തം നിലക്ക് ടാര്പോളില് ഷീറ്റുകള്‍ വാങ്ങി പലയിടങ്ങളിലായി ഷെഡുകള്‍ നിര്‍മിച്ച് താമസം തുടങ്ങി. ഷെഡുകള്‍ കെട്ടിയ സ്ഥലത്ത് കുടിവള്ളെമില്ലാത്ത അവസ്ഥയും കാട്ടാന ശല്യവും രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.