10 സെൻറി​ൽ താ​ഴെ ഭൂ​മി​യു​ള്ള​വ​രെ  ഒ​ഴി​പ്പി​ക്കേ​ണ്ട​തി​ല്ല –മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര​ൻ

തിരുവനന്തപുരം: ഇടുക്കിയിൽ 10 സെൻറിൽ താഴെ ഭൂമിയുള്ളവരെ ഒഴിപ്പിക്കേണ്ടതില്ലെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ. മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അവരെയല്ല ലക്ഷ്യം വെക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടുക്കിയിലെ അഞ്ച് താലൂക്കിലുള്ള ഭൂരഹിതരുടെ ലിസ്റ്റ് തയാറാക്കി അവർക്ക് ലൈഫ് മിഷന് കീഴിൽ വീട് നൽകണം. സർക്കാർഭൂമി ൈകേയറിയവരുടെ പട്ടിക അടിയന്തരമായി തയാറാക്കാൻ യോഗം തീരുമാനിച്ചു. ഈ പട്ടിക റവന്യൂസെക്രട്ടറിക്ക് നൽകി അതിെൻറ അടിസ്ഥാനത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തണം. ഒഴിപ്പിക്കൽ നടപടി തുടങ്ങുന്നതിനുമുമ്പ് പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെയും ജനപ്രതിനിധികളുടെയും മതമേധാവികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും മാധ്യമ പ്രതിനിധികളുടെയും സഹകരണം ഉറപ്പാക്കണം. 

മൂന്നാറിലെ എല്ലാ വില്ലേജിലും സർവേ നടത്തി സ്വകാര്യ–സർക്കാർ ഭൂമി വേർതിരിക്കാൻ നടപടി ആരംഭിക്കണം. തുടർന്ന് സർക്കാർഭൂമി ജണ്ടയിട്ട് സംരക്ഷിക്കണം. ഉദ്യോഗസ്ഥരായിരിക്കണം ഭൂമിയുടെ കസ്റ്റോഡിയന്മാർ.  ഇടുക്കിയിലെ, പ്രത്യേകിച്ച് മൂന്നാറിലെ ഭൂമിയുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലുള്ള കേസുകൾ തീർപ്പാക്കാൻ അടിയന്തരനടപടി സ്വീകരിക്കും. 2010ലെ ഹൈേകാടതിവിധിയെ തുടർന്ന് മൂന്നാറിൽ വീട് നിർമാണത്തിന് റവന്യൂ വകുപ്പിെൻറ എൻ.ഒ.സി വേണം. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ എൻ.ഒ.സി നൽകാനുള്ള അധികാരം വികേന്ദ്രീകരിച്ച് കൊടുക്കാനും തീരുമാനിച്ചു.  1977 ജനുവരി ഒന്നിനുമുമ്പുള്ള മുഴുവൻ കുടിയേറ്റക്കാർക്കും നാല് ഏക്കർ വരെ ഉപാധിയില്ലാതെ പട്ടയം നൽകും. ആദിവാസികളടക്കം ഒരുലക്ഷം കുടുംബങ്ങൾക്ക് ഇടുക്കിയിൽ പട്ടയം കിട്ടാനുണ്ട്. പട്ടയം നൽകിയപ്പോൾ സർവേ നമ്പർ മാറിയ കേസുകളിൽ തെറ്റുതിരുത്താൻ നടപടി സ്വീകരിക്കും. സാങ്കേതികത്വത്തിൽ തൂങ്ങി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും ഉദ്യോഗസ്ഥരോട് നിർദേശിച്ചു. മന്ത്രി എം.എം. മണി, ചീഫ് സെക്രട്ടറി നളിനി നെറ്റോ, റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, ഇടുക്കി കലക്ടർ ജി.ആർ. ഗോകുൽ, സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. 
Tags:    
News Summary - munnar issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.