തിരുവനന്തപുരം: മൂന്നാർ വിഷയത്തിൽ ഇടവേളക്കുശേഷം ഭരണപക്ഷത്തെ പ്രമുഖ പാർട്ടികളായ സി.പി.എമ്മും സി.പി.െഎയും തമ്മിൽ ഭിന്നത രൂക്ഷം. റവന്യൂമന്ത്രിയെ തള്ളി മൂന്നാർ വിഷയത്തിൽ സർക്കാർ വിളിച്ച ഉന്നതതലയോഗം ബഹിഷ്കരിക്കാൻ സി.പി.െഎ തീരുമാനിച്ചു. ചൊവ്വാഴ്ച ചേർന്ന സി.പി.െഎ സംസ്ഥാന എക്സിക്യൂട്ടിവ് റവന്യൂ മന്ത്രിയോട് യോഗത്തിൽ പെങ്കടുക്കേണ്ടതില്ലെന്ന് നിർദേശിച്ചു. പാർട്ടി പ്രതിനിധികളും യോഗത്തിൽ പെങ്കടുക്കില്ല.ൈകയേറ്റക്കാരുടെ ആവശ്യപ്രകാരം യോഗം ചേരാൻ പാടില്ലെന്ന നിലപാടാണ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനുണ്ടായിരുന്നത്. ഇക്കാര്യം കാണിച്ച് റവന്യൂ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകുകയും ചെയ്തു. എന്നാൽ, ഇൗ കത്ത് തള്ളിയാണ് സർക്കാർ യോഗം വിളിച്ചത്.
മുഖ്യമന്ത്രിയുടെ ഒാഫിസിെൻറ നിർദേശപ്രകാരം റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യനാണ് യോഗം വിളിച്ചിരിക്കുന്നത്. ജൂലൈ ഒന്നിന് തലസ്ഥാനത്താണ് യോഗം. ഇടുക്കി ജില്ലയിലെ പ്രധാന രാഷ്ട്രീയപാർട്ടി നേതാക്കളെയും കലക്ടറെയുമാണ് യോഗത്തിലേക്ക് വിളിച്ചിരിക്കുന്നത്. സി.പി.െഎ ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബറിൽ നടത്താനും എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. സമ്മേളന ഷെഡ്യൂൾ 27, 28 തീയതികളിൽ ചേരുന്ന എക്സിക്യൂട്ടിവ്, കൗൺസിൽ യോഗങ്ങൾ തീരുമാനിക്കും. ദേശീയ കൗൺസിൽ ആഹ്വാനപ്രകാരം നടക്കുന്ന പ്രക്ഷോഭത്തിെൻറ ഭാഗമായി ജൂലൈ 24-ന് എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രകടനവും 26-ന് രാജ്ഭവൻ മാർച്ചും മറ്റ് ജില്ല കേന്ദ്രങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര ഗവ. ഓഫിസുകളിലേക്ക് മാർച്ചും സംഘടിപ്പിക്കും.
സി. ഉണ്ണിരാജ ജന്മശതാബ്ദിയുടെ സമാപനം ജൂലൈ 18-ന് കോഴിക്കോട്ട് നടത്തും. ‘സേവ് ഇന്ത്യ, ചെയിഞ്ച് ഇന്ത്യ’ എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫും എ.ഐ.എസ്.എഫും സംഘടിപ്പിക്കുന്ന ലോങ് മാർച്ച് വിജയമാക്കും. ജൂലൈ 15 മുതൽ 19 വരെ തീയതികളിലാണ് ലോങ് മാർച്ച് കേരളത്തിൽ പര്യടനം നടത്തുക. യോഗത്തിൽ കമലാ സദാനന്ദൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയിൽ, സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബു എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.