കൊച്ചി: മൂന്നാറിൽ ഗ്രാമപഞ്ചായത്ത് നിർമിക്കുന്ന വിവാദ കെട്ടിടത്തിെൻറ തുടർനിർ മാണം ഹൈകോടതി തടഞ്ഞു. റവന്യൂ വകുപ്പ് എൻ.ഒ.സിയില്ലാതെ ഹൈകോടതി ഉത്തരവ് ലംഘിച്ച് നട ത്തുന്ന നിർമാണം തടയണമെന്നാവശ്യപ്പെട്ട് മുൻ പഞ്ചായത്ത് പ്രസിഡൻറ് ഒ.വൈ. ഒൗസേപ്പ് ന ൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങിയ ബെഞ്ചിെൻറ ഉത്തരവ്. ഹരജി മൂന്നാറുമായി ബന്ധപ്പെട്ട സമാന ഹരജികൾക്കൊപ്പം പരിഗണിക്കാനായി മാറ്റി.
മൂന്നാഴ്ചക്കുശേഷം വീണ്ടും പരിഗണിക്കും.റവന്യൂ വകുപ്പ് എൻ.ഒ.സിയും പഞ്ചായത്ത് അനുമതിയും ഇല്ലാതെ നിർമാണങ്ങൾ നടത്തരുതെന്ന് 2010ൽ ഹൈകോടതി ഉത്തരവുെണ്ടന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. പാട്ടക്കരാറിലെ കക്ഷികൾ തമ്മിെല വ്യവസ്ഥ സർക്കാറിന് എങ്ങനെ ബാധകമാകുമെന്ന് കോടതി വാക്കാൽ ചോദിച്ചു.
2010ലെ ഉത്തരവ് സർക്കാറിന് ബാധകമാണോയെന്നും കോടതി ആരാഞ്ഞു. സർക്കാറിനും ബാധകമാണെന്നും റവന്യൂ അധികൃതരുടെ എൻ.ഒ.സിയില്ലാതെ നിർമാണം കോടതിയലക്ഷ്യമാണെന്നും സർക്കാറിന് വേണ്ടി ഹാജരായ അഡീഷനൽ അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കി.എസ്. രാജേന്ദ്രൻ എം.എൽ.എ ഉൾപ്പെടെയുള്ളവരുടെ നടപടി ഹൈകോടതി ഉത്തരവിെൻറ ലംഘനമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.