പത്തനംതിട്ട: കുട്ടമ്പുഴയിൽ അഞ്ചുവയസ്സുകാരി തമിഴ് ബാലിക കൊല്ലപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലെടുത്ത രണ്ടാനച്ഛൻ പൊലീസിൽ നിന്ന് രക്ഷപ്പെട്ടു. മൂത്രമൊഴിക്കാനെന്ന പേരിലാണ് സ്റ്റേഷന് പുറത്തിറങ്ങിയാണ് ഇയാൾ രക്ഷപ്പെട്ടത്. വൈകിട്ട് നാലോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അപ്പോഴും പൊലീസ് വാഹനത്തിൽനിന്ന് ചാടിപ്പോകാൻ ശ്രമിച്ച ഇയാളെ കുമ്പഴയിൽെവച്ച് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു.
കുമ്പഴ കളീക്കൽപടിക്ക് സമീപം വാടകക്ക് താമസിക്കുന്ന തമിഴ്നാട് രാജപാളയം സ്വദേശികളുടെ കുട്ടിയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. സമീപത്തെ വീട്ടിൽ അടുക്കളജോലി കഴിഞ്ഞ് തിരിച്ചെത്തിയ അമ്മ കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവിനോട് വിവരം തിരക്കിയപ്പോൾ അവരെയും മർദിച്ചു. അയൽവാസികളെ അറിയിച്ചതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ച് കുഞ്ഞിെൻറ മരണം സ്ഥിരീകരിച്ചു.
വൈദ്യ പരിശോധനയിൽ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും സംശയമുയർന്നു. ഇതിെ തുടർന്നാണ് രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴുത്തിലും ശരീരഭാഗങ്ങളിലും മൂർച്ചയേറിയ ആയുധംകൊണ്ട് വരഞ്ഞ് മുറിവേറ്റ പാടുകളുണ്ട്. രഹസ്യഭാഗങ്ങളിൽ നീർക്കെട്ട് ഉള്ളതായും പരിശോധനയിൽ കണ്ടെത്തി.മൃതശരീരം ചൊവ്വാഴ്ച പോസ്റ്റ്മോർട്ടം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.