കൂത്തുപറമ്പ്: എസ്.ഡി.പി.ഐ പ്രവർത്തകൻ കണ്ണവത്തെ സയ്യിദ് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. 15ഓളം പേരെ ഇതിനകം പൊലീസ് ചോദ്യംചെയ്തു. അതേസമയം, ഒളിവിൽക്കഴിയുന്ന പ്രതികളെ കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. സംഭവത്തിൽ ഉൾപ്പെട്ട മൂന്നുപേരെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.
ആർ.എസ്.എസ് പ്രവർത്തകരായ ചൂണ്ടയിലെ അജ്ജു നിവാസിൽ അമൽ രാജ്, ധന്യ നിവാസിൽ പ്രിബിൻ, അഷ്ന നിവാസിൽ ആഷിഖ് ലാൽ എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചന, പ്രതികൾക്ക് സഹായം ചെയ്തുകൊടുക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായവരിൽനിന്ന് കൃത്യം നടത്തിയവരെക്കുറിച്ച് അന്വേഷണ സംഘത്തിന് കൃത്യമായ വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ആക്രമണത്തിനു ശേഷം പ്രതികൾ രക്ഷപ്പെട്ടതെന്ന് കരുതുന്ന കാറും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ചൂണ്ടയിലെ അമൽരാജാണ് കോളയാട് സ്വദേശിയിൽനിന്ന് കാർ വാടകക്കെടുത്തിരുന്നത്. സലാഹുദ്ദീെൻറ കാറിൽ ഇടിച്ചത് ഉൾപ്പെടെയുള്ള ബൈക്കുകളും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, കൃത്യം നടന്നത് കണ്ണവം വനമേഖലയോട് ചേർന്ന പ്രദേശമായതിനാൽ പ്രതികൾക്ക് രക്ഷപ്പെടാൻ അനുകൂലമായ സാഹചര്യമായിരുന്നു. പ്രതികളുടെ രാഷ്ട്രീയ ബന്ധവും പൊലീസിനെ കുഴക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.