തിരുവനന്തപുരം: മദ്യ ലഹരിയിൽ വ്യത്യസ്ത സംഭവങ്ങളിൽ മതാപിതാക്കളെയും സുഹൃത്തുക്കളെയും കൊലപ്പെടുത്തിയ സംഭവങ്ങൾ ഇടതു സർക്കാറിൻെറ മദ്യനയത്തിൻെറ പരിണിത ഫലമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം.
മദ്യ ലഭ്യത ഇല്ലാതിരുന്ന ലോക്ക്ഡൗൺ കാലത്തെ സമാധാനം മദ്യ വ്യാപനത്തിലൂടെ സർക്കാർ തകർത്തു. വീണ്ടും മദ്യ വിൽപന ആരംഭിച്ച് 48 മണിക്കൂറിനകം അഞ്ച് കൊലപാതകങ്ങളാണ് മദ്യ ലഹരിയിൽ നടന്നത്. നിരവധി ക്രിമിനൽ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. അബ്കാരി നിയമങ്ങൾ പോലും കാറ്റിൽ പറത്തി സർക്കാർ ആരംഭിച്ച മദ്യ വിതരണം സാമൂഹ്യ നിയന്ത്രണങ്ങളെല്ലാം അട്ടിമറിക്കുന്നതാണ്.
മദ്യ വർജ്ജനമാണ് തങ്ങളുടെ നയമെന്ന് പ്രഖ്യാപിച്ച ഇടതു മുന്നണിക്ക് ആത്മാർത്ഥതയുടെ കണികയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ലോക്ഡൗൺ കാലത്ത് കുറഞ്ഞ മദ്യ ഉപഭോഗത്തെ അവസരമാക്കി മദ്യ ലഭ്യത കുറച്ച് കൊണ്ടുവരാമായിരുന്നു. മദ്യ ലഭ്യത കുറച്ച് കൊണ്ടു വന്ന് ഘട്ടം ഘട്ടമായി സമ്പൂർണ്ണ മദ്യ നിരോധനത്തിന് സർക്കാർ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.